സ്കൂളിലേക്ക് ഒറ്റക്കാലിൽ ഒരു കിലോമീറ്ററോളം നടക്കുന്ന പത്തുവയസുകാരി; സഹായ വാഗ്ദാനവുമായി നടൻ സോനു സൂദ്
ഹൃദയംതൊടുന്ന ഒട്ടേറെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊന്നായിരുന്നു ബീഹാറിൽ നിന്നുള്ള പത്തുവയസ്സുകാരി ഒറ്റക്കാലിൽ തന്റെ സ്കൂളിലേക്ക് ഒരു കിലോമീറ്റർ നടന്ന് പോകുന്ന സംഭവം. ജമുയി ജില്ലയിൽ നിന്നുള്ള പെൺകുട്ടിയ്ക്ക് ഒരുകാൽ ഇല്ല. സ്കൂൾ യൂണിഫോമിൽ ഒറ്റക്കാലിൽ ചാടി സ്കൂളിലേക്ക് പോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയായിരുന്നു. ഇപ്പോഴിതാ, പെൺകുട്ടിയെ സഹായിക്കാൻ ബോളിവുഡ് നടൻ സോനു സൂദ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
രണ്ട് വർഷം മുമ്പ് അപകടത്തിൽപ്പെട്ട സീമയുടെ കാൽ മുറിച്ചു മാറ്റേണ്ടി വന്നു. എന്നിരുന്നാലും, പ്രതികൂല സാഹചര്യങ്ങൾ സ്കൂളിൽ പോകുന്നതിൽ നിന്ന് തടഞ്ഞില്ല. വിഡിയോ വൈറലായതോടെ സീമയ്ക്ക് ട്രൈസൈക്കിൾ സമ്മാനമായി ലഭിച്ചിരുന്നു. ഇപ്പോഴിതാ, നടൻ സോനു സൂദും പെൺകുട്ടിക്ക് സഹായം വാഗ്ദാനം ചെയ്തു. ‘ഇനി അവൾ ഒന്നല്ല രണ്ട് കാലിലും ചാടി സ്കൂളിലേക്ക് പോകും. ഞാൻ ടിക്കറ്റ് അയയ്ക്കുന്നു, ഇരുകാലുകളിലും നടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’- അദ്ദേഹം ട്വീറ്റ് ചെയ്തു.
സീമയുടെ കഥ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആകർഷിച്ചു. ’10 വയസ്സുകാരി സീമയുടെ ആത്മധൈര്യം എന്നെ പ്രേരിപ്പിച്ചു. രാജ്യത്തെ എല്ലാ കുട്ടികൾക്കും നല്ല വിദ്യാഭ്യാസം ലഭിക്കാൻ ആഗ്രഹിക്കുന്നു’- കെജ്രിവാൾ പറഞ്ഞു.
अब यह अपने एक नहीं दोनो पैरों पर क़ूद कर स्कूल जाएगी।
— sonu sood (@SonuSood) May 25, 2022
टिकट भेज रहा हूँ, चलिए दोनो पैरों पर चलने का समय आ गया। @SoodFoundation 🇮🇳 https://t.co/0d56m9jMuA
കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച സമയത്ത് ഒട്ടേറെ ആളുകൾക്ക് നടൻ സോനു സൂദ് ആശ്രയമായിരുന്നു. വിവിധ നാടുകളിൽ കുടുങ്ങി പോയവരെ തിരികെയെത്തിക്കാനും, ജോലി നഷ്ടമായവർക്ക് ഉപജീവന മാർഗം ഒരുക്കാനും സോനു സൂദ് മുൻകൈയ്യെടുത്തിരുന്നു.
Read Also: മകനൊപ്പം ആവേശച്ചുവടുകളുമായി അറുപത്തിമൂന്നുകാരി- ശ്രദ്ധനേടി വിഡിയോ
കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്ക് 50,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പ്രവാസി റോജർ ആപ്പ് ഈ വർഷം ആദ്യം സോനു സൂദ് പുറത്തിറക്കിയിരുന്നു. അതേസമയം, എട്ട് കെട്ടിടങ്ങൾ പണയം വച്ചെടുത്ത തുക കൊണ്ടാണ് സോനു സൂദ് പാവങ്ങളെ സഹായിച്ചതെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.
Story highlights- girl from Bihar who walks 1 kilometre on one leg