‘ഞാൻ നേരിട്ട ഏറ്റവും പ്രതിഭയുള്ള ബൗളർ അദ്ദേഹമാണ്’; ഇന്ത്യൻ പേസ് ബൗളറെ പ്രശംസ കൊണ്ട് മൂടി ദക്ഷിണാഫ്രിക്കയുടെ മുൻ നായകൻ ഗ്രയാം സ്മിത്ത്
ദക്ഷിണാഫ്രിക്കൻ ടീമിനെ വലിയ വിജയങ്ങളിലേക്ക് നയിച്ച നായകനായിരുന്നു ഗ്രയാം സ്മിത്ത്. ഏറെ ചെറിയ പ്രായത്തിൽ തന്നെ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്ത സ്മിത്ത് വളരെ പെട്ടെന്നാണ് ദക്ഷിണാഫ്രിക്കയെ ഒരു മികച്ച ടീമായി വാർത്തെടുത്തത്. 2014 ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച അദ്ദേഹം ഇപ്പോൾ ദക്ഷിണാഫ്രിക്കന്‍ പുരുഷ ടീമിന്റെ ഡയറക്ടർ കൂടിയാണ്.
ഇപ്പോൾ തന്റെ കരിയറിൽ താൻ നേരിട്ട ഏറ്റവും മികച്ച ബൗളറാരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗ്രയാം സ്മിത്ത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ബൗളർമാരിലൊരാളായ സഹീർ ഖാനാണ് താൻ നേരിട്ട ഏറ്റവും പ്രതിഭാശാലിയായ ബൗളർ എന്നാണ് സ്മിത്ത് പറയുന്നത്. മികച്ച പേസ് വേരിയേഷനും സ്വിങ്ങും ഉണ്ടായിരുന്ന സഹീർ പന്തെറിയുമ്പോൾ എപ്പോഴും വിക്കറ്റ് സംരക്ഷിച്ച് കളിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നെന്നും സ്മിത്ത് കൂട്ടിച്ചേർത്തു. തന്റെ വിക്കറ്റ് ഏറെ തവണ നേടിയ സഹീറാണ് താൻ നേരിട്ട ഏറ്റവും മികച്ച ബൗളർ എന്നും സ്മിത്ത് പറഞ്ഞു.
സ്മിത്തിനെ 27 മത്സരങ്ങളില്‍ 14 തവണ സഹീർ ഖാന് പുറത്താക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കായി 92 ടെസ്റ്റില്‍ നിന്ന് 311 വിക്കറ്റും 200 ഏകദിനങ്ങളില്‍ നിന്ന് 282 വിക്കറ്റും 17 ടി 20 കളില്‍ നിന്ന് 17 വിക്കറ്റുകളും സഹീർ നേടിയിട്ടുണ്ട്.
Read More: കോലിയെ തോളിൽ തട്ടി ചേർത്ത് നിർത്തി ഷമി; ആരാധകരുടെ ഹൃദയം കവർന്ന് താരങ്ങളുടെ സൗഹൃദ നിമിഷം – വിഡിയോ
നേരത്തെ കൊവിഡ് ഒമിക്രോൺ പ്രതിസന്ധികൾക്കിടയിലും ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയുമായി മുന്നോട്ട് പോകാൻ ധൈര്യം കാണിച്ച ഇന്ത്യൻ ടീമിനും ബിസിസിയ്ക്കും നന്ദി പറഞ്ഞുകൊണ്ട് ഗ്രയാം സ്മിത്ത് പങ്കുവെച്ച ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. മറ്റ് പലർക്കും പ്രചോദനമാവുന്ന തീരുമാനമാണ് ബിസിസിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും സ്മിത്ത് തന്റെ ട്വീറ്റിൽ കൂട്ടിച്ചേർത്തിരുന്നു.
Story Highlights: Graeme smith praises zaheer khan