റിലീസിനൊരുങ്ങി ‘ജാക്ക് ആൻഡ് ജിൽ’; മേയ് 20ന് തിയേറ്ററുകളിൽ

May 11, 2022

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘ജാക്ക് എൻ ജിൽ’ റിലീസ് പ്രഖ്യാപിച്ചു . മെയ് 20 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് സ്ഥിരീകരിച്ചത്. ‘2022 മെയ് 20 ന് ജാക്ക് ആൻഡ് ജിൽ തിയേറ്ററുകളിൽ എത്തുന്നു’ മഞ്ജു വാര്യർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിക്കുന്നു. ചിത്രത്തിന്റെ ഒരു പോസ്റ്ററും നടി പങ്കുവെച്ചിട്ടുണ്ട്.

സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘ജാക്ക് എൻ ജിൽ’ ചിത്രത്തിൽ മഞ്ജു വാര്യരും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രമുഖ സംവിധായകൻ മണിരത്‌നമാണ് ടീസർ റിലീസ് പുറത്തിറക്കിയത്. ട്രെയിലർ പിന്നീട് കരൺ ജോഹർ പുറത്തിറക്കി.

ചിത്രത്തിൽ വിവരണം നൽകുന്നത് പൃഥ്വിരാജ് ആണ്. അഞ്ജലി മേനോൻ ചിത്രം ‘മഞ്ചാടിക്കുരു’വിന് വിവരണം നൽകിയതും പൃഥ്വിരാജ് ആയിരുന്നു. നെടുമുടി വേണു, അജു വർഗീസ്, സൂരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയ വലിയ താരനിര ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 

Read Also: 66 ദിവസം വീട്ടിൽ ഒറ്റയ്ക്ക് കുടുങ്ങി; സ്വയം പാചകം ചെയ്യാനും വളർത്തുമൃഗങ്ങളെ പരിപാലിക്കാനും പഠിച്ച് പതിമൂന്നുകാരൻ

ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം മുഴുനീള എന്റെർറ്റൈനെർ ആയിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്. കേരളത്തിലും ലണ്ടനിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഹോളിവുഡിലെയും ബോളിവുഡിലെയും വലിയ സാങ്കേതിക വിദഗ്ദ്ധർ അണിനിരക്കുന്ന ചിത്രം സന്തോഷ് ശിവൻ മഞ്ജു വാര്യർ കൂട്ടുകെട്ടിൽ വിരിയുന്ന ആദ്യ ചിത്രം കൂടിയാണ്. സന്തോഷ് ശിവൻ ഭാഗമായ മലയാള ചിത്രങ്ങളായ ‘അനന്തഭദ്രം’, ‘ഉറുമി  ’ എന്നീ ചിത്രങ്ങളുടെ സാങ്കേതിക മികവ് ലോകം മുഴുവൻ ശ്രദ്ധയാകർഷിച്ചിരുന്നു. 

Story highlights- jack and jill release date announced