ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു… തത്സമയ റിപ്പോർട്ട്

May 27, 2022

52- മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു.. മികച്ച നടനുള്ള പുരസ്‌കാരം ജോജു ജോർജും ബിജു മേനോനും കരസ്ഥമാക്കി. മികച്ച സംവിധായകനായി ദിലീഷ് പോത്തൻ തിരഞ്ഞെടുക്കപ്പെട്ടു. ആവാസ വ്യൂഹമാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ സിനിമ.

അവാർഡുകൾ ഒറ്റനോട്ടത്തിൽ:

മികച്ച നടൻ- ജോജു ജോർജ്, ബിജു മേനോൻ

മികച്ച നടി – രേവതി (ചിത്രം)- ഭൂതകാലം

മികച്ച സംവിധായകന്‍- ദിലീഷ് പോത്തന്‍ (ജോജി)

മികച്ച ചിത്രം – ആവാസ വ്യൂഹം.

മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട്, നിഷിദ്ദോ

മികച്ച വിഷ്വല് എഫ്ക്ട്- മിന്നല്‍ മുരളി( ആന്‍ഡ്രൂസ്)

മികച്ച ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്)

നവാഗത സംവിധായകന്‍ – കൃഷ്ണേന്ദു കലേഷ്

മികച്ച പിന്നണി ഗായകൻ- പ്രദീപ് കുമാർ- (ചിത്രം)- മിന്നൽ മുരളി

മികച്ച ജനപ്രിയ ചിത്രം- ഹൃദയം

മികച്ച നൃത്ത സംവിധാനം- അരുൾ രാജ്

മികച്ച വസ്ത്രാലങ്കാരം – മെൽവി ജെ (മിന്നൽ മുരളി)

മികച്ച സ്വഭാവനടൻ- സുമേഷ്

മികച്ച സ്വഭാവ നടി- ഉണ്ണിമായ (ജോജി)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്- ദേവി എസ്

മികച്ച എഡിറ്റര്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ ( നായാട്ട്)

മികച്ച ഛായാഗ്രാഹകന്‍- മധു നീലകണ്ഠന്‍ ( ചുരുളി)

മികച്ച പിന്നണി ഗായിക- സിതാര കൃഷ്ണ കുമാർ

മികച്ച സംഗീത സംവിധയാകൻ – ഹിഷാം അബ്ദുൽ വഹാബ് (ഹൃദയം)

മികച്ച ഗാനരചന – ബി കെ ഹരിനാരായണൻ

മികച്ച തിരക്കഥ- ശ്യാംപുഷ്കർ (ജോജി)

മികച്ച പശ്ചാത്തല സംഗീതം- ജസ്റ്റിൻ (ജോജി)

ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്‍തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍.

kerala state film awards 2022 winners updates മികച്ച