പാട്ടുകേട്ടതേ മുട്ടിലിഴഞ്ഞെത്തി; ചേച്ചിക്കൊപ്പം കച്ചാ ബദാം ചുവടുകളുമായി ഒരു കുഞ്ഞുവാവ- വിഡിയോ

May 12, 2022

ബോളിവുഡ് താരങ്ങൾ മുതൽ ഇൻസ്റ്റാഗ്രാം ഇൻഫ്ളുവന്സർമാർ വരെ കച്ചാ ബദാം ഡാൻസ് ചലഞ്ച് ഏറ്റെടുത്ത് സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ, ഭുബൻ ബദ്യാകറിന്റെ ട്രെൻഡിംഗ് ബംഗാളി ഗാനമായ കച്ചാ ബദാമിന് നൃത്തം ചെയ്യുകയാണ് രണ്ടു കൊച്ചു കുട്ടികൾ. സഹോദരിമാരാണ് ഇരുവരും എന്നാണ് വിഡിയോയിൽ നിന്നും വ്യക്തമാകുന്നത്. പാട്ടുകേൾക്കുന്നതേ മുട്ടിലിഴഞ്ഞെത്തി ചുവടുവയ്ക്കുകയാണ് ഒരു കുഞ്ഞുവാവ. ഒപ്പം അല്പംകൂടി മുതിർന്ന സഹോദരിയും ഉണ്ട്. രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു.

Read Also: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം- നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

പശ്ചിമ ബംഗാളിൽ നിന്നുള്ള കടല വിൽപനക്കാരനായ ഭുബൻ ബദ്യകർ കണ്ടുപിടിച്ച ബംഗാളി ഗാനമാണ് കച്ചാ ബദാം. നിലവിൽ ഇന്റർനെറ്റിൽ ഏറ്റവും വൈറലായ ഗാനങ്ങളിലൊന്നാണ് കച്ചാ ബദാം. അത് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകളെ ആവേശത്തിലാക്കിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ കച്ചാ ബദാം ട്രെൻഡ് സൃഷ്ടിച്ച കൊടുങ്കാറ്റ് ചെറുതല്ല. പലരും ഈ ഡാൻസ് ട്രെൻഡിൽ ചുവടുവെച്ചിരുന്നു.

Read Also: 66 ദിവസം വീട്ടിൽ ഒറ്റയ്ക്ക് കുടുങ്ങി; സ്വയം പാചകം ചെയ്യാനും വളർത്തുമൃഗങ്ങളെ പരിപാലിക്കാനും പഠിച്ച് പതിമൂന്നുകാരൻ

കച്ചാ ബദാം ട്രെൻഡിനൊത്ത് ചുവടുവയ്ക്കുന്ന അല്ലു അർജുന്റെ മകളുടെ വിഡിയോയും വൈറലായി മാറിയിരുന്നു.എന്റെ കുഞ്ഞു ബദാം എന്ന കുറുപ്പോടെയാണ് അല്ലു വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നടി മുക്തയും മകൾ കണ്മണിയും ചേർന്നും കച്ചാ ബദാമിന് ചുവടുവെച്ചിരുന്നു. ബാഡ്‌മിന്റൺ താരം പി വി സിന്ധുവും ഈ ഗാനത്തിനൊപ്പം ചുവടുവെച്ചെത്തിയിരുന്നു.

Story highlights- kids grooves to ‘Kacha Badam’ song