മുംബൈയെ തകർത്ത് കൊൽക്കത്ത; വിജയം 52 റൺസിന്

May 9, 2022

ഐപിഎല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ മിന്നുന്ന വിജയം നേടി ശ്രേയസ് അയ്യരുടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 52 റൺസിനാണ് കൊൽക്കത്ത മുംബൈയെ തകർത്തത്. കൊൽക്കത്ത ഉയർത്തിയ 166 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 17.3 ഓവറിൽ 113 റൺസെടുക്കുമ്പോഴേക്കും എല്ലാവരും പുറത്താവുകയായിരുന്നു. 51 റൺസെടുത്ത ഇഷാൻ കിഷനാണ് മുംബൈ നിരയിലെ ടോപ് സ്‌കോറർ.

നേരത്തെ ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ബാറ്റിംഗ് തകർച്ച നേരിട്ടിരുന്നു. ജസ്പ്രീത് ബുമ്രയുടെ തകർപ്പൻ പ്രകടനമാണ് കൊൽക്കത്തയെ തകർത്തത്. 4 ഓവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റാണ് ബുമ്ര നേടിയത്. ഒരു മെയ്‌ഡിൻ ഓവർ കൂടി ഉൾപ്പെടുന്നതായിരുന്നു ബുമ്രയുടെ സ്പെൽ. ആന്ദ്രെ റസ്സൽ, ഷെൽഡൻ ജാക്സൻ, പാറ്റ് കമ്മിൻസ്, സുനിൽ നരെയ്ൻ, ടിം സൗത്തി എന്നിവരെയാണു ബുമ്ര പുറത്താക്കിയത്.

24 പന്തിൽ 43 റൺസെടുത്ത ഓപ്പണർ വെങ്കടേഷ് അയ്യരും 26 പന്തിൽ 43 റൺസെടുത്ത നിതിഷ് റാണയും മുംബൈക്കായി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും കൊൽക്കത്തയുടെ മധ്യനിര ബാറ്റർമാർ ബുമ്രയുടെ മുൻപിൽ പകച്ച് നിൽക്കുന്നതാണ് മത്സരത്തിൽ കണ്ടത്.

Read More: കാർത്തിക്കിന്റെ വെടിക്കെട്ട് ബാറ്റിംഗ്; പക്ഷെ വൈറലായത് കോലിയുടെ ആഘോഷം- വിഡിയോ

കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. പരിക്കേറ്റ സൂര്യകുമാര്‍ യാദവിന് പകരം രമണ്‍ദീപ് മുംബൈ ടീമിലെത്തുകയായിരുന്നു. സൂര്യകുമാറിന് ഈ സീസണിലെ മറ്റ് മത്സരങ്ങളും നഷ്‌ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതേ സമയം 5 മാറ്റങ്ങളുമായിട്ടാണ് കൊൽക്കത്ത ടീം ഇന്നിറങ്ങിയത്. വെങ്കടേഷ് അയ്യര്‍, ഷെല്‍ഡണ്‍ ജാക്സണ്‍, പാറ്റ് കമിന്‍സ്, അജിങ്ക്യാ രഹാനെ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ കൊല്‍ക്കത്ത നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്.

Story Highlights: KKR won by 52 runs against mumbai