ഉണരുണരൂ..പാട്ടിന്റെ മനോഹാരിതകൊണ്ട് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയെ തൊട്ടുണർത്തി കൊച്ചുഗായിക- ഹൃദയംകൊണ്ട് ഏറ്റെടുത്ത് സംഗീതപ്രേമികൾ

May 26, 2022

ആലാപനത്തിലെ മനോഹാരിത കൊണ്ട് പാട്ട് പ്രേമികളുടെ മുഴുവൻ പ്രിയങ്കരിയായി മാറിയ കൊച്ചുഗായികയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ കൃഷ്ണശ്രീ. മലയാളികൾ നെഞ്ചോട് ചേർത്തുവെച്ച ഗാനങ്ങളുമായി പാട്ട് വേദിയിൽ എത്താറുള്ള ഈ കൊച്ചുമിടുക്കിയുടെ പാട്ടുകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. ഇത്തവണയും അത്തരത്തിൽ ഒരു പഴയകാല മെലഡിയുമായാണ് കൃഷ്ണശ്രീ എത്തിയത്. സത്യൻ നായകനായി എത്തിയ അമ്മയെ കണാൻ എന്ന ചിത്രത്തിലെ ഒരു മനോഹരാഗണവുമായാണ് കൃഷ്ണശ്രീ എത്തിയത്.

ഉണരുണരൂ… ഉണ്ണിപ്പൂവേ..
ആ… ആ….ആ….
കരിക്കൊടി തണലത്തു –
കാട്ടിലെ കിളിപ്പെണ്ണിന്‍
കവിത കേട്ടുറങ്ങുന്ന പൂവേ
കവിത കേട്ടുറങ്ങുന്ന പൂവേ… എന്ന ഗാനമാണ് ഈ കൊച്ചുമിടുക്കി വേദിയിൽ അവതരിപ്പിക്കുന്നത്. പി ഭാസ്കരന്റെ വരികൾക്ക് കെ രാഘവൻ സംഗീതം നൽകിയ ഗാനം ഒരിക്കൽ കൂടി മലയാളി ഹൃദയങ്ങളിലേക്ക് എത്തിക്കുകയാണ് ഈ കുഞ്ഞുമോൾ.

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ കുരുന്നുകളുടെ ഓരോ പാട്ടുകളെയും ഹൃദയത്തിലേറ്റാറുള്ള ആരാധകർക്ക് മറ്റൊരു മനോഹര നിമിഷം സമ്മാനിക്കുകയാണ് കൃഷ്ണശ്രീ. മനോഹരമായി പാട്ട് പാടുന്ന ഈ കുഞ്ഞുമോളെ നിറഞ്ഞ് അഭിനന്ദിക്കുന്നുമുണ്ട് വേദിയിലെ വിധികർത്താക്കളും അതിഥികളും. എത്ര പ്രയാസമേറിയ പാട്ടും വളരെ ലാഘവത്തോടെയും ഗംഭീരമായും പാടാറുള്ള ഈ കുഞ്ഞുമോളുടെ പാട്ടിന്റെ സിലക്ഷനെയും ആലാപനത്തെയും ഇത്തവണയും നിറഞ്ഞ കൈയടികളോടെയാണ് വിധികർത്താക്കൾ സ്വീകരിച്ചിരിക്കുന്നത്.

Read also: സഞ്ചാരികളിൽ കൗതുകമുണർത്തി മഞ്ഞിൽ ഹോട്ട് ബാത്തിനിറങ്ങിയ കുരങ്ങ് കൂട്ടങ്ങൾ…ഇത് ലോകത്ത് മറ്റെങ്ങും കാണാൻ കഴിയാത്ത കാഴ്ച

നേരത്തെ ജോൺസൺ മാസ്റ്ററിന്റെ ‘താലം താലോലം ഓലം ഓലോലം’ എന്ന ഗാനം പാടിയും കൃഷ്ണശ്രീ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരാട്ട് പാട്ടിന്റെ മനോഹാരിതയും ജോൺസൺ മാഷിന്റെ സംഗീതത്തിലെ മാന്ത്രികതയും നിറഞ്ഞ ഈ ഗാനം ഗംഭീരമായ ശബ്ദത്തിൽ പ്രേക്ഷകരിലേക്ക് എത്തിച്ച കൃഷ്ണശ്രീയെ നിറഞ്ഞ അഭിനന്ദനങ്ങളോടെയാണ് വേദി ഏറ്റെടുത്തതും.

Story highlights: Krishnasree’s amazing performance