‘പാട്ടുപാടി ഉറക്കാം ഞാൻ..; ദേവനയുടെ താരാട്ടിൽ അലിഞ്ഞ് സംഗീതവേദി

May 11, 2022

പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ
കരളിന്റെ കാതലേ..

മലയാളികളുടെ താരാട്ട് ഈണങ്ങളിൽ മുൻപന്തിയിലുണ്ട് സീത എന്ന ചിത്രത്തിലെ ഈ ഗാനം. അഭയദേവിന്റെ വരികൾക്ക് വി ദക്ഷിണാമൂർത്തി ഈണം പകർന്ന് പി സുശീലാമ്മ ആലപിച്ചിരിക്കുന്നു. ഒരു താരാട്ട് എന്നതിലുപരി മനസിലേക്ക് വലിയ ആശ്വാസം പകരുന്ന ഗാനമാണ് ഇത്. താരാട്ടുകേട്ട് മയങ്ങേണ്ട പ്രായത്തിലുള്ള കുട്ടി ഈ ഗാനം ആലപിച്ചാൽ എങ്ങനെയുണ്ടാകും?

Read Also: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം- നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളായ ദേവന സി കെ പ്രിയഗാനം പാടി എത്തിയിരിക്കുകയാണ്. ഈണവും താളവുമെല്ലാം അതേപടി പകർത്തി ദേവന പാടിയപ്പോൾ പാട്ടുവേദിയും അക്ഷരാർത്ഥത്തിൽ മയങ്ങി പോയി. അത്ര മനോഹരമായാണ് ഈ കുഞ്ഞുമിടുക്കി ആലപിച്ചത്. കണ്ണൂർ സ്വദേശിനിയാണ് ദേവന സി കെ. പാട്ടിനോടുള്ള വിധികർത്താക്കളുടെ പ്രതികരണവും ശ്രദ്ധേയമായിരുന്നു.

Read Also: ബഹിരാകാശത്തുനിന്നുമൊരു ടിക് ടോക്ക് വിഡിയോ- ചരിത്രമെഴുതി സാമന്ത

അതേസമയം, സംഗീതാശ്വാദകര്‍ക്ക് മനോഹരമായ പാട്ട് വിസ്മയങ്ങള്‍ സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. നിഷ്‌കളങ്കത നിറഞ്ഞ കുരുന്ന് വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ടും ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാര്‍ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുന്നു. ആദ്യ സീസണിന് പിന്നാലെ പ്രേക്ഷകരിലേക്കെത്തിയ ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍-2-ഉം മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ്. പാട്ടുവേദിയിലെ വിശേഷങ്ങൾക്ക് പുറമെ മ്യൂസിക് ഉത്സവ് എന്ന ആഘോഷരാവും ടോപ് സിംഗർ പ്രേക്ഷകർക്കായി ഫ്‌ളവേഴ്‌സ് ടി വി ഒരുക്കിയിട്ടുണ്ട്.

Story highlights- lulluby song by devana c k