പ്രിയതമയ്ക്കായി എം ജി ശ്രീകുമാർ ഒരിക്കൽക്കൂടി ആ പ്രിയഗാനം പാടി..- ‘നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ..’- വിഡിയോ
നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ..
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ..
ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം..
എത്രകേട്ടാലും മതിവരാത്ത മലയാള ഗാനങ്ങളിൽ ഒന്നാം സ്ഥാനത്തുണ്ട് അഗ്നിദേവൻ എന്ന സിനിമയിലെ ഈ ഗാനം. എം ജി ശ്രീകുമാറിന്റെ എക്കാലത്തെയും ഹൃദ്യഗാനങ്ങളിൽ ഒന്നാണിത്. അതിനാൽ തന്നെ ഭർത്താവിന്റെ ഗാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് എന്ന് ചോദിച്ചാൽ ലേഖ ശ്രീകുമാർ രണ്ടാമതൊന്ന് ആലോചിക്കാതെ പറയുന്നതും ഈ ഗാനമാണ്.
ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ എം ജി ശ്രീകുമാറിന്റെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയപ്പോഴും ഇഷ്ടഗാനങ്ങളിൽ ഒന്നാം സ്ഥാനത്ത് ഈ ഗാനമാണ് ലേഖ ചേർത്തുവെച്ചത്. പ്രിയതമയ്ക്കായി ആ ഗാനം വീണ്ടും പാടിയിരിക്കുകയാണ് എം ജി ശ്രീകുമാർ.
Read Also: ഇത് ലോകത്തിലെ ഏറ്റവും പ്രായമേറിയ നായ; വയസ് ഇരുപത്തിരണ്ട്!
അതേസമയം, ചിത്രം എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും തനിക്ക് ഇഷ്ടമാണെന്നും ഈ ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് എം ജി ശ്രീകുമാറിനെ ആദ്യമായി കാണുന്നതെന്നും ലേഖ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ സംവിധായകനായ പ്രിയദർശനോടും അടുത്തിടെ കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞിരുന്നെന്നും ലേഖ പറയുന്നു.
1988ൽ തൈക്കാട് ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വെച്ചായിരുന്നു ശ്രീകുമാറും ലേഖയും കണ്ടുമുട്ടിയത്. പിന്നീട് നീണ്ട കാലം പ്രണയത്തിലായിരുന്നു ഇരുവരും. ആദ്യ കണ്ടുമുട്ടലിനു ശേഷം ഒട്ടേറെ സംഗീത പരിപാടികളിൽ വീണ്ടും കണ്ടതോടെയാണ് ഇരുവരുടെയും പ്രണയം ശക്തമായത്.
Story highlights- M G Sreekumar and lekha sreekumar cute moments