“എന്റെ മാലാഖകുട്ടിക്ക് 5 വയസ്സ്..”; വൈറലായി കൊച്ചുമകൾക്ക് പിറന്നാളാശംസ നേർന്ന് മമ്മൂട്ടി പങ്കുവെച്ച ചിത്രം

May 6, 2022

മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. സിനിമയിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോഴും തന്റെ ചെറുപ്പവും ഊർജസ്വലതയും ഒട്ടും കൈവിടാതെയാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഒരു പക്ഷെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ഘട്ടത്തിലാണ് മലയാളികളുടെ പ്രിയനടൻ എത്തിനിൽക്കുന്നത്.

വളരെ വ്യത്യസ്തമായ ചിത്രങ്ങളിലാണ് അദ്ദേഹം കഴിഞ്ഞ കുറച്ചു നാളുകളായി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത് റിലീസ് ചെയ്‌ത അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ വലിയ വിജയമായതിനൊപ്പം മികച്ച നിരൂപക പ്രശംസയും ഏറ്റുവാങ്ങിയിരുന്നു.

ഇപ്പോൾ തന്റെ സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പങ്കുവെച്ച ഒരു ചിത്രമാണ് പ്രേക്ഷകരുടെ ഇടയിൽ വൈറലാവുന്നത്. തന്റെ കൊച്ചുമകളായ മറിയത്തിന് പിറന്നാളാശംസകൾ നേർന്ന് കൊണ്ട് അദ്ദേഹം പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘എന്റെ മാലാഖകുട്ടിക്ക് ഇന്ന് 5 വയസ്സ് തികയുന്നു’ എന്ന അടിക്കുറിപ്പോടെയാണ്‌ അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പർ താരം ദുൽഖർ സൽമാന്റെ മകളാണ് മറിയം. നേരത്തെ പല പ്രമുഖരും മറിയത്തിന് ആശംസകൾ നേർന്നിരുന്നു.

Read More: ‘എന്റെ കുഞ്ഞു പാവയ്ക്ക് പിറന്നാൾ..’- മകളുടെ ചിത്രങ്ങളുമായി ദുൽഖർ സൽമാൻ

അതേ സമയം സിബിഐ 5 ആണ് മമ്മൂട്ടിയുടേതായി ഏറ്റവും പുതിയതായി തിയേറ്ററുകളിലെത്തിയ ചിത്രം. നാലാം ഭാഗമിറങ്ങി 17 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സിബിഐ സിനിമ സീരിസിലെ അടുത്ത ചിത്രം പുറത്തു വന്നിരിക്കുന്നത്. പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടിയാണ് ചിത്രം കേരളത്തിലുടനീളമുള്ള തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്നത്.

മെയ് 1 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തെ തന്നെ വൈറലായിരുന്നു. 34 വർഷങ്ങൾക്ക് മുൻപ് 1988 ലാണ് ആദ്യ സിബിഐ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ റിലീസ് ചെയ്തത്. പക്ഷെ ഇപ്പോഴും സേതുരാമയ്യരുടെ ലുക്കിന് യാതൊരു മാറ്റവും വന്നിട്ടില്ല എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ പറഞ്ഞത്.

Story Highlights: Mammootty birthday wish for grand daughter