‘എം ജി അങ്കിളിന് ഞാനൊരു പുതിയ പേരിട്ടിട്ടുണ്ട്…’; പാട്ട് വേദിയിൽ പൊട്ടിച്ചിരി പടർത്തി മേഘ്നക്കുട്ടി
ടോപ് സിംഗർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നക്കുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്. ജഡ്ജസുമായുള്ള മേഘ്നയുടെ സംഭാഷണങ്ങൾ പലപ്പോഴും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് നിറയ്ക്കാറുണ്ട്.
ഇപ്പോൾ തന്റെ ഗാനം ആലപിക്കുന്നതിന് മുൻപ് വേദിയിലെ ജഡ്ജസുമായി മേഘ്നക്കുട്ടി നടത്തിയ സംഭാഷണമാണ് പ്രേക്ഷകരിൽ ചിരി പടർത്തുന്നത്. ഒരു ചെമ്പരത്തി പൂവും കയ്യിൽ പിടിച്ച് വേദിയിലെത്തിയ മേഘ്നയോട് പൂവെന്തിനാണെന്ന് ഗായകൻ എം ജി ശ്രീകുമാർ ചോദിക്കുമ്പോൾ തൊട്ടാണ് വേദിയിൽ രസകരമായ രംഗങ്ങൾ അരങ്ങേറുന്നത്. പാടാൻ വന്ന പാട്ട് ഏതാണെന്ന് മറന്ന് പോയെന്ന് മേഘ്നക്കുട്ടി പറഞ്ഞതോടെയാണ് വിധികർത്താക്കൾ പൊട്ടിച്ചിരി തുടങ്ങിയത്. കയ്യിലെ പൂവ് കണ്ടിട്ട് “ചെമ്പരത്തി പൂവേ ചൊല്ല്” എന്ന ഗാനമല്ലേ മേഘ്ന പാടാൻ വന്നതെന്ന് എം ജി ശ്രീകുമാർ ചോദിക്കുന്നു.
അതിന് ശേഷമാണ് എം ജി ശ്രീകുമാറിന് താനൊരു പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്ന് മേഘ്ന പറയുന്നത്. പേര് വെളിപ്പെടുത്തുന്ന മേഘ്നക്കുട്ടി വേദിയിലെ അതിഥി വിധികർത്താവായ ബിന്നി കൃഷ്ണകുമാറിനും ഒരു പേര് നിർദേശിക്കുകയായിരുന്നു. ഇതോടെ വേദി മുഴുവൻ പൊട്ടിച്ചിരി പടരുകയായിരുന്നു.
മലയാളി പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്.
Read More: ഫ്ളവേഴ്സ് ഒരു കോടി മത്സരാർത്ഥിയുടെ സഹോദരന് കുട്ടേട്ടന്റെ അപ്രതീക്ഷിത വിവാഹ സമ്മാനം…
എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്താറുണ്ട് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.
Story Highlights: Meghna funny conversation with m g sreekumar