“നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ..”; ജാനകിയമ്മയുടെ അതിമനോഹരമായ ഗാനവുമായി എത്തിയ മേഘ്‌നക്കുട്ടിയുടെ ആലാപനത്തിൽ വിധികർത്താക്കൾ മതിമറന്നു പോയ നിമിഷം

May 28, 2022

അസാധ്യമായ ആലാപന മികവാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്നു ഗായകർ വേദിയിൽ കാഴ്‌ചവെയ്‌ക്കാറുള്ളത്. അനുഗ്രഹിക്കപ്പെട്ട ഈ കൊച്ചു പാട്ടുകാരുടെ പ്രകടനത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകസമൂഹവും ചെറുതല്ല.

ചെറിയ പ്രായത്തിൽ തന്നെ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌. തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗാനലോകത്തെ പ്രശസ്‌തനായ ഗായകൻ ശ്രീനിവാസടക്കമുള്ള പല പാട്ടുകാരും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഗായകരുടെ പ്രകടനം കണ്ട് വികാരാധീനരാവുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ വിധികർത്താക്കളുടെ മനസ്സ് നിറച്ച അത്തരമൊരു പ്രകടനമാണ് വീണ്ടും ശ്രദ്ധേയമാവുന്നത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നകുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്. ജഡ്ജസുമായുള്ള മേഘ്‌നയുടെ സംഭാഷണങ്ങൾ പലപ്പോഴും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് നിറയ്ക്കാറുണ്ട്. ഇപ്പോൾ പാട്ട് വേദിയിലെ മിടുക്കി പാട്ടുകാരിയായ മേഘ്‌നക്കുട്ടിയുടെ പ്രകടനമാണ് വിധികർത്താക്കൾക്ക് ഹൃദ്യമായ അനുഭവം സമ്മാനിച്ചത്.

“നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ മറഞ്ഞ സന്ധ്യകള്‍ പുനര്‍ജ്ജനിക്കുമോ.” മലയാളികളുടെ ഗൃഹാതുര ഓർമ്മകളെ തഴുകിയുണർത്തുന്ന അതിമനോഹരമായ ഈ ഗാനത്തിന്റെ വരികൾ മൂളാത്ത മലയാളികളുണ്ടാവില്ല. 1983 ൽ റിലീസ് ചെയ്‌ത ‘പരസ്‌പരം’ എന്ന ചിത്രത്തിലെ ഗാനമാണിത്. മലയാളികളുടെ പ്രിയ കവി ഒ.എൻ.വി.കുറുപ്പ് വരികളെഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എം.ബി.ശ്രീനിവാസാണ്.

എസ് ജാനകിയമ്മയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനവുമായി എത്തി വിധികർത്താക്കളുടെ മനസ്സ് നിറച്ചിരിക്കുകയാണ് മേഘ്‌നക്കുട്ടി.

Read More: മോഹൻലാൽ സിനിമയിലെ അടിപൊളി ഗാനവുമായി എത്തി വേദിയുടെ കൈയടി ഏറ്റുവാങ്ങി ആൻ ബെൻസൺ

Story Highlgihts: Meghna’s performance impresses judges