‘അപ്പോൾ ആ സത്യങ്ങളൊക്കെ എം ജി അങ്കിളിന് അറിയാമോ?’- വേദിയിൽ ജോക്കറായി ചിരി പടർത്തി മേഘ്‌ന

May 17, 2022

മലയാളികളുടെ പ്രിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആലാപന മധുരത്തിലൂടെയും കുസൃതിയിലൂടെയും കുരുന്നുപ്രതിഭകൾ മനം കവരുന്ന ഷോയുടെ ഭാഗമായി അടുത്തിടെ ആരംഭിച്ച മ്യൂസിക് ഉത്സവിലും ഒട്ടേറെ മനോഹരമായ നിമിഷങ്ങൾ പിറക്കാറുണ്ട്. പാട്ടുവേദിയിലെ എല്ലാ കുഞ്ഞു ഗായകർക്കും ഒട്ടേറെ ആരാധകരുമുണ്ട്. കുറുമ്പ് നിറഞ്ഞ സംസാരത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ മിടുക്കിയാണ് മേഘ്‌ന സുമേഷ്.

Read Also: കയറിലൂടെ കൂളായി നടന്നുനീങ്ങുന്ന പ്രണവ്; ശ്രദ്ധനേടി താരത്തിന്റെ സ്ലാക്ക് ലൈൻ വാക്ക് വിഡിയോ

പാട്ടിനൊപ്പം കുസൃതി നിറഞ്ഞ സംസാരമാണ് മേഘ്‌നയെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കിയത്. ഇപ്പോഴിതാ, രസികൻ സംസാരത്തിലൂടെ ഹൃദയം കീഴടക്കുകയാണ് മേഘ്‌ന സുമേഷ്.വേദിയിലേക്ക് ജോക്കർ സിനിമയിലെ പാട്ടുമായാണ് ഈ മിടുക്കി എത്തിയത്. ജോക്കറിനെപ്പോലെ വേഷമണിഞ്ഞെത്തിയ കുഞ്ഞുമിടുക്കി സിനിമയുടെ എല്ലാ വിശേഷങ്ങളും മനഃപാഠമാക്കിയിരുന്നു. വേദിയിൽ എത്തിയപ്പോഴാണ് ജോക്കർ സിനിമയെക്കുറിച്ച് വിധികർത്താവായ എം ജി ശ്രീകുമാറിനും അറിയാമെന്നു മേഘ്‌നക്കുട്ടി മനസിലാക്കിയത്. അപ്പോഴുള്ള അത്ഭുതവും സംസാരവുമൊക്കെ വളരെ രസകരമാണ്.

Read Also: ജോലിക്കാരായ സ്ത്രീകൾക്ക് 3 ദിവസത്തെ ആർത്തവ അവധി പ്രഖ്യാപിച്ച് സ്പെയിൻ; മാതൃകപരമെന്ന് പ്രതികരണം

പാട്ടിനൊപ്പം രസികൻ തമാശകളും കുസൃതിയുമായി എത്തുന്ന മേഘ്‌ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ്.ഓരോ എപ്പിസോഡിലും മേഘ്‌നക്കുട്ടിക്ക് പറയാൻ ഒട്ടേറെ വിശേഷങ്ങളുണ്ട്. ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുതൽ തന്നെ ശ്രദ്ധേയയായതാണ്‌ മേഘ്‌ന എന്ന കുട്ടിപ്പാട്ടുകാരി. തുടക്കം മുതൽ തന്നെ പെട്ടെന്നുള്ള മേഘ്‌നയുടെ മറുപടികൾ വളരെയധികം ശ്രദ്ധേയമായിരുന്നു.

Story highlights- mekhna sumesh as jocker