‘ഈറൻ നിലാ..’- ഉള്ളുതൊട്ട് ‘മേരി ആവാസ് സുനോ’യിലെ ഗാനം

May 25, 2022

ജയസൂര്യ, മഞ്ജു വാര്യർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് മേരി ആവാസ് സുനോ. സംവിധായകൻ പ്രജേഷ് സെൻ ഒരുക്കിയ ചിത്രം, മെയ് 13 നാണ് തിയറ്ററുകളിലെത്തിയത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് നിർമ്മിക്കുന്ന ചിത്രത്തിൽ ജയസൂര്യ ഒരു റേഡിയോ ജോക്കിയായി അഭിനയിക്കുമ്പോൾ മഞ്ജു ഒരു ഡോക്ടറായി വേഷമിടുന്നു. ജയസൂര്യയും പ്രജേഷും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. വിജയകുമാർ പാലക്കുന്നും ആൻ സരിഗയും ചേർന്നാണ് നിർമ്മാണം.

ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തി. ‘ഈറൻ നിലാ..’ എന്ന ഗാനം ആസ്വാദക ഹൃദയങ്ങൾ കീഴടക്കുകയാണ്. പാട്ടിനും വളരെയേറെ പ്രാധാന്യമുള്ള ചിത്രമാണ് മേരി ആവാസ് സുനോ. ജോണി ആന്റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി സുരേഷ് കുമാർ, ദേവി അജിത്ത്, മിഥുൻ, ശിവദ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദിന്റെയും ഷാജി കൈലാസിന്റെയും അതിഥി വേഷങ്ങളുമുണ്ട്.

വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും ബിജിത് ബാല എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രധാനമായും തിരുവനന്തപുരത്താണ് നടന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിചരൺ, സന്തോഷ് കേശവ്, ജിതിൻ രാജ്, ആൻ ആമി എന്നിവർ ആലപിച്ചിരിക്കുന്നു.

Read Also: ഭർത്താവിന്റെ വീട്ടിലേക്ക് പോകാനാവില്ലെന്ന് പറഞ്ഞതിന് 2 മണിക്കൂറോളം വെളിയിൽ നിർത്തി പാഠം പഠിപ്പിക്കാൻ ശ്രമിച്ച വീട്ടുകാർ…ശ്രദ്ധനേടി യുവതിയുടെ കുറിപ്പ്

ത്യാഗു തവനൂർ കലാസംവിധാനം നിർവ്വഹിച്ചു. അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ എന്നിവർ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു. അരുൺ വർമ്മ സൗണ്ട് ഡിസൈനിൽ പ്രവർത്തിച്ചു. ജാക്‌സൺ ഗാരി പെരേരയും നേഹ നായരുമാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്.

Story highlights- meri awas suno musical video