കുഞ്ഞു ലൂക്കയ്ക്ക് ഒന്നാം പിറന്നാൾ; പാട്ടുമായി മിയയും ഒപ്പം അശ്വിനും-വിഡിയോ
മലയാളികളുടെ പ്രിയ നായികയാണ് മിയ. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ മിയ വിവാഹ ശേഷവും സജീവമാണ്. മകൻ ലൂക്ക പിറന്നതോടെ ചെറിയ ഇടവേളയെടുത്ത മിയ ടെലിവിഷൻ പരിപാടികളിൽ സജീവമാണ്. അടുത്തിടെ ലൂക്കയ്ക്കായി മിയ പാടിയ ഒരു പാട്ട് വളരെയേറെ ശ്രദ്ധേയമായിരുന്നു. ‘വാതില്ക്കല് വെള്ളരിപ്രാവ്..’ എന്ന ഗാനമായിരുന്നു മിയ ആലപിച്ചത്. അമ്മയുടെ പാട്ടുകേട്ട് ആസ്വദിച്ചിരുന്ന കുഞ്ഞു ലൂക്കയുടെ വിഡിയോ വളരെയധികം ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ, ഒന്നാം പിറന്നാൾ നിറവിലാണ് ലൂക്ക. കുഞ്ഞു ലൂക്കയുടെ പിറന്നാൾ ദിനത്തിൽ മനോഹരമായ ഒരു മ്യൂസിക്കൽ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് മിയയും സുഹൃത്തും നടനുമായ ഗോവിന്ദ് പത്മസൂര്യയും. മിയതന്നെയാണ് ലൂക്കയ്ക്കായി ഗാനം ആലപിച്ചിരിക്കുന്നത്. ‘എന്റെ പ്രിയ സുഹൃത്ത് പത്മസൂര്യയോട് നന്ദി പറയാൻ വാക്കുകൾ പോരാ. എന്നിലെ ഗായികയെ നിങ്ങൾ എന്നും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പ്രോത്സാഹിപ്പിക്കുക മാത്രമല്ല, എന്റെ കുടുംബത്തിനൊപ്പം ഞാൻ പാടുകയും ദൃശ്യവൽക്കരിക്കുകയും ചെയ്യുന്ന ഒരു ഗാനം നിർമ്മിക്കാൻ എല്ലാ ശ്രമങ്ങളും നടത്തി. ഇന്ന് ലൂക്കയുടെ പിറന്നാൾ ദിനത്തിൽ എല്ലാവർക്കുമായി ഇത് പുറത്തിറങ്ങുന്നു..എല്ലാവരിൽ നിന്നും എനിക്ക് ധാരാളം ധാരാളം മനോഹരമായ ഫീഡ്ബാക്കുകൾ ലഭിക്കുന്നു.. ഈ അവസരത്തിന് നന്ദി..’- മിയ കുറിക്കുന്നു.
മനോഹരമായ ഈ വിഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 2020 സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. ബിസിനസ്സുകാരനാണ് ഭര്‍ത്താവ് അശ്വിന് ഫിലിപ്പ്.
Read Also: ഇരട്ട സഹോദരിയ്ക്കൊപ്പം ചുവടുവെച്ച് നടി ഐമ റോസ്മി- വിഡിയോ
കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സ്ക്രീനിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. പരസ്യ രംഗത്ത് നിന്നും സീരിയൽ രംഗത്തേക്കെത്തിയതാണ് മിയ ജോർജ്. അൽഫോൻസാമ്മ എന്ന സീരിയലിലെ മാതാവിന്റെ വേഷത്തിലൂടെയാണ് മിയ ശ്രദ്ധേയയായത്. ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. ഡ്രൈവിങ് ലൈസൻസാണ് മിയ അഭിനയിച്ച് തിയേറ്ററിലെത്തിയ അവസാന ചിത്രം.
Story highlights- miya george celebrating luca’s first birthday with musical treat