കേരളത്തിൽ ഇതുവരെയില്ലാത്ത ഓഫറുകളുമായി മൈജി ഫ്യൂച്ചർ ഇനി കോട്ടക്കലിൽ

May 13, 2022

മൊബൈൽ ഫോണുകൾക്ക് പുറമേ വീടിനാവശ്യമായ ഗൃഹോപകരണങ്ങൾ കൂടി ലഭ്യമാക്കുവാൻ മൈജി രൂപപ്പെടുത്തിയ ആശയമാണ് ഫ്യൂച്ചർ സ്റ്റോറുകൾ. കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയ്ൽ ശൃംഖലയായ മൈജിയുടെ നൂറ്റിരണ്ടാമത്തെ ഷോറും കോട്ടക്കലിൽ നാളെ പ്രവർത്തനമാരംഭിക്കുന്നു. കേരളം ഇന്നുവരെ കാണാത്ത വിലക്കുറവും ഓഫറുകളുമാണ് കോട്ടക്കൽ മൈജിയിൽ ഒരുക്കിയിലുള്ളത്. മലപ്പുറത്തെ മൂന്നാമത്തെ മൈജി ഫ്യൂച്ചർ സ്റ്റോറിന്റെ ഉദ്ഘാടനം മെയ് 14ന് രാവിലെ 10.30ന് നടക്കും. മെയിൻ റോഡിൽ ഹെർബൽ ഗാർഡന് എതിർവശമായിട്ടാണ് പുതിയ ഷോറും പ്രവർത്തനമാരംഭിക്കുന്നത്.

ഗാഡ്ജറ്റുകളും ഗൃഹോപകരണങ്ങളും വലിയ അളവിൽ മൊത്തമായി പർച്ചേസ് ചെയ്യുന്നതുകൊണ്ടുതന്നെ ഏറ്റവും മികച്ച ഓഫറിലും ഡിസ്കൗണ്ടിലും ഉപഭോക്താക്കളിലേക്ക് പ്രൊഡക്റ്റുകൾ എത്തിക്കാനാണ് മൈജി ലക്ഷ്യമിടുന്നത്. ഒരു വീട്ടിലേക്ക് ആവശ്യമായ ഗൃഹോപകരണങ്ങളുടെ ലോകോത്തര കളക്ഷനാണ് കോട്ടക്കൽ ഫ്യൂച്ചർ സ്റ്റോറിൽ ഒരുക്കിയിട്ടുള്ളത്. വിശാലമായി സജ്ജീകരിച്ച ഫ്യൂച്ചർ സ്റ്റോറിൽ വാഷിംഗ് മെഷീൻ, ടിവി, കിച്ചൻ അപ്ലയൻസസ് തുടങ്ങിയ ഗൃഹോപകരണങ്ങളുടെയും മൊബൈൽ ഫോണുകൾ, ഡെസ്ക്ടോപ്പുകൾ, ടാബ്ലറ്റുകൾ തുടങ്ങിയ ഗാഡ്ജറ്റുകളുടെയും അതിവിപുലമായ കളക്ഷനാണുള്ളത്. ഇവയെല്ലാം മറ്റെങ്ങുമില്ലാത്ത വിലക്കിഴിവോടെയാണ് കോട്ടക്കൽ ഫ്യൂച്ചറിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

കിച്ചൻ അപ്ലയൻസുകൾ, ക്രോക്കറി , ഡിജിറ്റൽ ആക്‌സസറീസ് , സ്മാർട്ട് വാച്ചുകൾ, ഹോം തിയറ്ററുകൾ, ലൈവ് എക്സ്പീരിയൻസ് ഏരിയ, പ്രിന്ററുകൾ, പ്രൊജക്റ്ററുകൾ, പ്ളേ സ്റ്റേഷനുകൾ എന്നിവയുടെ ലോകോത്തര ബ്രാൻഡുകൾ വിലക്കുറവോടെ ലഭ്യമാണ്. കോംബോ ഓഫറുകളിലൂടെ ഏറ്റവും മികച്ച ഉപകരണങ്ങൾ ഏറെ വിലക്കുറവോടെ തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. മൈജി ഫ്യൂച്ചർ സ്റ്റോറിലൂടെ കോട്ടക്കലിന് ഒരു ഷോപ്പിംഗ് അനുഭവമാണ് ലഭിക്കുക.

മൈജിയുടെ മാത്രം പ്രത്യേകതയായ ഗാഡ്ജറ്റുകളുടെ എക്സ്റ്റൻഡഡ് വാറണ്ടി, പ്രൊട്ടക്ഷൻ പ്ലാനുകൾ തുടങ്ങി എല്ലാ സേവനങ്ങളുംമൈജി ഫ്യൂച്ചർ സ്റ്റോറിലുണ്ട്. വിദഗ്‌ധരായ ടെക്നീഷ്യൻസിന്റെ നേതൃത്വത്വത്തിൽ
ഉല്പന്നങ്ങൾക്ക് ഏറ്റവും മികച്ച സർവ്വീസും ഡാറ്റ സുരക്ഷയും ഉറപ്പാക്കുന്ന മൈജി കെയറും കോട്ടക്കൽ ഫ്യൂച്ചറിനോടൊപ്പം പ്രവർത്തിക്കുന്നു. ക്യാഷ്‌ബാക്ക് ഓഫറുകൾ, മുൻകൂർ പണമടയ്ക്കാത്ത ഉൽപ്പന്നങ്ങൾ
വാങ്ങാനുള്ള സ്കീമുകൾ, ആകർഷകമായ നിരവധി ഇഎം ഐ പ്ലാനുകൾ എന്നിവയും ഉദ്ഘാടന ആഘോഷങ്ങളുടെ ഭാഗമായി കോട്ടക്കൽ ഫ്യൂച്ചറിലുണ്ട്.

myG Future Store Opening malappuram kottakkal tomorrow