സിനിമാവിശേഷങ്ങളുമായി ഉലകനായകൻ ഫ്ളവേഴ്സ് ടിവി പ്രേക്ഷകർക്ക് മുന്നിലേക്ക് ഇന്നെത്തുന്നു
നടനായും രാഷ്ട്രീയക്കാരനായുമെല്ലാം സജീവമായ ഉലകനായകൻ കമൽഹാസൻ തന്റെ വരാനിരിക്കുന്ന “വിക്രം” എന്ന ചിത്രത്തിന്റെ റിലീസ് തിരക്കുകൾക്കിടയിലാണ്. കമൽഹാസന്റെ തുടക്കം കേരളമണ്ണിൽ നിന്നായിരുന്നു. ഒട്ടേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ട, നന്നയി മലയാളം സംസാരിക്കുന്ന കമൽഹാസൻ വിക്രം സിനിമയുടെ റിലീസിനിടയിലും കേരളത്തിലേക്ക് എത്താൻ മറന്നില്ല. ഫ്ളവേഴ്സ് ടിവിയുടെ അതുല്യമായ വേദിയിലേക്ക് ഉലകനായകനെ ഉത്സവാരവത്തോടെയാണ് സ്വീകരിച്ചത്. നാലുമണിക്കൂർ നീളുന്ന നിറപ്പകിട്ടാർന്ന നായകനേ ഉലകം എന്ന ഷോ ഇന്ന് വൈകിട്ട് 6.30 മുതൽ പ്രേക്ഷകരിലേക്ക് എത്തും.
കമൽഹാസന്റെ ആരാധകരും, സുഹൃത്തുക്കളും മലയാള താരങ്ങളുമെല്ലാം അണിനിരക്കുന്ന പരിപാടിയിൽ പാട്ടിന്റെയും നൃത്തത്തിന്റെയും ലഹരിയുമുണ്ട്. കമൽഹാസന്റെ ചെറുപ്പകാല ഓർമ്മകളും, മലയാള സിനിമയിലെ അഭിനയ വിശേഷങ്ങളും രസകരമായ ഓർമ്മകളുമെല്ലാം നിറയുന്ന ഷോയിൽ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളുമുണ്ട്.
കൊച്ചിയിൽ നിന്നും ഫ്ളവേഴ്സിന്റെ മണീട് സ്റ്റുഡിയോയിൽ രാജകീയമായാണ് കമൽഹാസൻ പറന്നിറങ്ങിയത്. പിന്നീട് ആവേശപൂരമാണ് ഫ്ളവേഴ്സ് സ്റ്റുഡിയോയിൽ വിരിഞ്ഞത്. അതേസമയം, ജൂൺ 3നാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം റിലീസ് ചെയ്യുന്നത്. മലയാളത്തിൽ നിന്നും ഒട്ടേറെ താരങ്ങൾ കമൽഹാസനൊപ്പം വിക്രം സിനിമയിൽ അണിനിരക്കുന്നതുകൊണ്ടുതന്നെ മലയാളികൾക്കും വളരെയേറെ പ്രതീക്ഷ ചിത്രം സമ്മാനിക്കുന്നുണ്ട്. ഫഹദ് ഫാസിൽ, നരേൻ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് എന്നിവരാണ് മലയാളത്തിൽ നിന്നും ചിത്രത്തിൽ അണിനിരക്കുന്നത്.
Story highlights- nayakane ulakam telecast