നേരത്തെ പഠിച്ച് തുടങ്ങാം; പുതിയ അധ്യയന വർഷം ആരംഭിച്ച് 90+ My Tuition App

May 3, 2022

അവധിക്കാലം കുട്ടികൾ ആസ്വദിക്കുകയാണ്. എന്നാൽ അവധിക്കാലം ആസ്വദിക്കുന്നതിനോടൊപ്പം കുട്ടികൾ കുറച്ചു സമയം, കൂടുതൽ പ്രൊഡക്ടീവ് ആയി ഉപയോഗിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. കേവലം ഒരു ലേണിംഗ് അസിസ്റ്റന്റ് എന്നതിലുപരി ഒരു സിനിമകാണുന്ന ലാഘവത്തോടെ പഠനം സാധ്യമായിരുന്നെങ്കിലെന്ന് ഓരോ കുട്ടിയും ആഗ്രഹിക്കാറുണ്ട്. അത്തരത്തിൽ അനിമേഷൻ രൂപത്തിലുള്ള ക്ലാസുകൾ വിദ്യാർത്ഥികളെ ഒട്ടും ബോറടിപ്പിക്കാതെ വളരെ രസകരമായി അവതരിപ്പിക്കുന്ന ഡിജിറ്റൽ ട്യൂഷൻ ആപ്പാണ്  90+ My Tuition App .

അടുത്ത അധ്യയനവർഷത്തിലേക്കുള്ള ക്ലാസുകൾ ഇതിനോടകം തന്നെ 90+ My Tuition App-ൽ ആരംഭിച്ചു കഴിഞ്ഞു. ഈ അവധിക്കാലത്ത് ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും പഠനത്തിനായി ചെലവഴിച്ചാൽ സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളെക്കുറിച്ചും പാഠഭാഗങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാക്കാൻ സാധിക്കും.

കൊവിഡ് സമയത്തെ പഠനരീതിയിൽ നഷ്ട്ടപെട്ട ബേസ് കൃത്യമായി നേടാൻ ഇത് കുട്ടികളെ സഹായിക്കും. മഹാമാരിയുടെ കാലത്താണ്  90+ My Tuition App ന്റെ പ്രാധാന്യം മാതാപിതാക്കളും കൂടുതലായി മനസിലാക്കിയത്. ഡിജിറ്റൽ ട്യൂഷന് ധാരാളം പണം ആവശ്യമായി വരുമെന്ന് കരുതി ആശങ്കപ്പെടുന്ന മാതാപിതാക്കൾ ഉണ്ടാകും. എന്നാൽ സാധാരണ ട്യൂഷൻ ഫീസിനേക്കാൾ കുറഞ്ഞ ചെലവിൽ 90+ My Tuition Appൽ കുട്ടികൾക്ക് പഠിക്കാൻ സാധിക്കുന്നു.

കുട്ടികൾക്ക് പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ അപ്‌ഡേഷനുകളാണ് 90+ My Tuition App കൊണ്ടുവരാറുള്ളത്. ഒട്ടേറെ ഡിജിറ്റല്‍ ട്യൂഷന്‍ ആപ്പുകള്‍ സജീവമായ കേരളത്തില്‍ മുന്‍പന്തിയിലാണ് ഇന്ന്  90+ My Tuition Appന്റെ സ്ഥാനം. കാരണം, പൂര്‍ണ്ണമായും ഒരു ട്യൂഷന്‍ അസിസ്റ്റന്റ് ആയാണ് 90+ My Tuition App വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ എത്തിയത്. അതുകൊണ്ടു തന്നെ 90+ My Tuition App തികച്ചും വിദ്യാര്‍ത്ഥികളുടെ പഠന സഹായിയായി മാറിക്കഴിഞ്ഞു.

New academic year Starts 90+ My Tuition App