നിവിൻ പോളിയുടെ റിസുവിന് പിറന്നാൾ; മകൾക്കൊപ്പം ബർത്ത്ഡേ ആഘോഷങ്ങളുമായി താരം

May 26, 2022

സിനിമ താരങ്ങളെപ്പോലെത്തന്നെ അവരുടെ കുട്ടികളും പലപ്പോഴും സോഷ്യൽ ഇടങ്ങളിൽ ഏറെ ആരാധകരെ നേടിയെടുക്കാറുണ്ട്. സിനിമ വിശേഷങ്ങൾക്കൊപ്പംതന്നെ താരങ്ങൾ പങ്കുവയ്ക്കുന്ന കുടുംബവിശേഷങ്ങളും സോഷ്യൽ ഇടങ്ങളിൽ ഏറെ കാഴ്‌ചക്കാരെ നേടാറുണ്ട്. ഇപ്പോഴിതാ ചലച്ചിത്രതാരം നിവിൻ പോളിയുടെ മകൾ റിസുവിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്.

ഇന്നലെ ആയിരുന്നു റിസുവെന്ന റോസ് ട്രീസയുടെ അഞ്ചാം പിറന്നാൾ. മകളുടെ പിറന്നാൾ വിശേഷങ്ങൾ ഇന്നലെ തന്നെ താരം പങ്കുവെച്ചിരുന്നു. അതിന്റെ പിന്നാലെയാണ് അച്ഛന്റെ മടിയിൽ ഇരുന്ന് മധുരം നുണയുന്ന കുരുന്നിന്റെ വിഡിയോ സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. നിവിൻ- റിന്ന ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് റിസു.

യുവതാരങ്ങൾക്കിടയിൽ ശ്രദ്ധേയനായ ചലച്ചിത്രതാരമാണ് നിവിൻ പോളി. നിരവധി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ‘ചാപ്പ’ എന്ന സമ്പ്രദായത്തെക്കുറിച്ചാണ് ‘തുറമുഖം’ പങ്കുവയ്ക്കുന്നത് എന്നാണ് സൂചന.

Read also: സഞ്ചാരികളിൽ കൗതുകമുണർത്തി മഞ്ഞിൽ ഹോട്ട് ബാത്തിനിറങ്ങിയ കുരങ്ങ് കൂട്ടങ്ങൾ…ഇത് ലോകത്ത് മറ്റെങ്ങും കാണാൻ കഴിയാത്ത കാഴ്ച

അതേസമയം നിവിൻ പോളിയെക്കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, നിമിഷ സജയൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, പൂർണിമ ഇന്ദ്രജിത്, ദർശന രാജേന്ദ്രൻ , അർജുൻ അശോകൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. തുറമുഖത്തിന് പുറമെ പടവെട്ട്, മഹാവീര്യർ, എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.

Story highlights; Nivin Pauly Rhesu Birthday