‘നാടെന്റെ നാട്..’- ശ്രദ്ധനേടി ‘വരയൻ’ സിനിമയിലെ ഗാനം

May 23, 2022

സിജു വിൽസൺ നായകനായ ‘വരയൻ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ അദ്ദേഹം ഒരു പുരോഹിതന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘വരയൻ’ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡാനി കപ്പൂച്ചിനാണ്. ചിത്രത്തിൽ സിജു വിൽസണാണ് പ്രധാന വേഷത്തിൽ എത്തുന്നത്, ലിയോൺ ലിഷോയ് ആണ് നായികയായി എത്തുന്നത്.

മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി തുടങ്ങി തിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

Read Also: കയറിലൂടെ കൂളായി നടന്നുനീങ്ങുന്ന പ്രണവ്; ശ്രദ്ധനേടി താരത്തിന്റെ സ്ലാക്ക് ലൈൻ വാക്ക് വിഡിയോ

ഉപചാരപൂർവം ഗുണ്ടാ ജയനാണ് സിജുവിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. സിനിമയിലെ താരത്തിന്റെ കഥാപാത്രത്തിന് മികച്ച കൈയടി ലഭിച്ചിരുന്നു. മാരീചൻ,  പത്തൊമ്പതാം നൂറ്റാണ്ട്, ഇന്ന് മുതൽ, എകാ തുടങ്ങി നിരവധി ചിത്രങ്ങളാണ് സിജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Read Also: ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഹിന്ദിയിൽ സ്വാഗതമേകി മലയാളത്തിലെഴുതിയ പ്ലക്കാർഡുമായി ജാപ്പനീസ് കുട്ടി- വിഡിയോ

മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് സിജു വിൽസൺ. ഏത് കഥാപാത്രവും തന്റെ കൈകളിൽ ഭദ്രമാണെന്ന് ഇതിനോടകം സിജു തെളിയിച്ചുകഴിഞ്ഞു. മലർവാടി ആർട്സ് ക്ലബിലൂടെ സിനിമാ മേഖലയിലെത്തിയ സിജു നായകനാകുന്ന ഒട്ടേറെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മറുവശത്ത്, സിജു വിൽസൺ നായകനായി റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു ആവേശകരമായ സിനിമ ആണ് വിനയൻ സംവിധാനം ചെയ്ത ‘പത്തൊൻപതാം നൂറ്റാണ്ട്’.

Story highlights- Official Video Song from Varayan