കാത്തിരിപ്പിനൊടുവിൽ ഒണക്കമുന്തിരി ഗാനവും ‘മഴ കല്യാണ’വും പ്രേക്ഷകരിലേക്ക്- വിഡിയോ

May 18, 2022

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് ഹൃദയം. ചിത്രത്തിലെ ഒണക്കമുന്തിരി പറക്ക, പറക്ക എന്ന ഗാനം ഇതിനോടകം മലയാളികളുടെ ഹിറ്റ്ലിസ്റ്റിൽ ഇടംനേടിക്കഴിഞ്ഞു. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ വേഷമിടുന്ന ചിത്രത്തിലെ ഈ ഹിറ്റ് ഗാനത്തിനൊപ്പമായിരുന്നു പ്രണവ് മോഹൻലാലും കല്യാണിയും അവതരിപ്പിച്ച കഥാപാത്രങ്ങൾ തമ്മിലുള്ള വിവാഹം.

കനത്ത മഴയിലെ മനോഹരമായ ആ വിവാഹരംഗവും ഒണക്കമുന്തിരി ഗാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. അതേസമയം, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഹൃദയം’ റിലീസ് ചെയ്‌ത് 101 ദിവസം പിന്നിട്ടിരിക്കുകയാണ്. 

ജനുവരി 21-നാണ് ഒരു മ്യൂസിക്കൽ ചിത്രമായ ‘ഹൃദയം’ ബിഗ് സ്‌ക്രീനുകളിൽ എത്തിയത്. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഒപ്പം സിനിമാപ്രേമികളുടെയും നിരൂപകരുടെയും ഹൃദയം ചിത്രം കീഴടക്കി. പഠനത്തിനായി ചെന്നൈയിലേക്ക് പോകുന്ന അരുൺ നീലകണ്ഠൻ എന്ന യുവാവിന്റെ ജീവിതവും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്.

Read also: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം- നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

‘ഹൃദയം’ ഒരു സംഗീത വിരുന്നായിരുന്നു. ചിത്രത്തിന് ആകെ 15 ട്രാക്കുകൾ ഉണ്ടായിരുന്നു. സംഗീത പ്രേമികൾക്കായി ടീം ഓഡിയോ കാസറ്റുകളും ലിമിറ്റഡ് എഡിഷൻ വിനൈൽ റെക്കോർഡുകളും പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ ഗാനങ്ങളെല്ലാം തന്നെ വലിയ ഹിറ്റുകളായിരുന്നു. ഈ അടുത്ത കാലത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ഗാനങ്ങളായിരുന്നു ഹൃദയത്തിലേത്. ഹിഷാം അബ്‍ദുള്‍ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Story highlights- Onakka Munthiri Video Song