‘റസൂലേ നിൻ കനിവാലേ’- ആലാപന മധുരത്താൽ മനം കവർന്ന് കുരുന്നു ഗായകർ

May 12, 2022

പെരുന്നാൾ ദിനത്തിൽ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ നിറഞ്ഞതെല്ലാം മാപ്പിളപ്പാട്ടിന്റെ ചേലുള്ള പാട്ടുകളായിരുന്നു. ഭക്തിയും ആഘോഷവും ഒരുപോലെ സമന്വയിപ്പിച്ച സംഗീത വേദിയിൽ ‘റസൂലേ നിൻ കനിവാലേ’ എന്ന ഗാനവുമായി എത്തിയിരിക്കുകയാണ് കുരുന്നു ഗായകർ.

ഹനൂന, ശ്രീനന്ദ്, ആൻ ബെൻസൺ എന്നിവരാണ് ഗാനം ആലപിച്ചത്. മൂന്നുപേരും പാട്ടിന്റെ ഭാവങ്ങളിലേക്ക് ആഴ്ന്നിറങ്ങി സംഗീതവേദിക്ക് പുത്തൻ അനുഭൂതി പകർന്നു. പെരുന്നാൾ സ്പെഷ്യൽ വേഷവിധാനങ്ങളോടെയാണ് മൂവരും വേദിയിലേക്ക് എത്തിയത്.

പാട്ടുവേദിയിലെ വിനീത ഗായകനാണ് ശ്രീനന്ദ്. ഓരോ പാട്ടിനോടും വളരെയധികം നീതി പുലർത്തുന്ന ഈ കുഞ്ഞു കലാകാരൻ  പ്രേക്ഷകർക്കും പ്രിയങ്കരനാണ്. ലോകമലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിൽ ഏറെ പ്രിയപ്പെട്ട അച്ഛനെ ഓര്‍ത്ത് ടോപ് സിംഗര്‍ വേദിയില്‍ ശ്രീനന്ദ് പാടിയത് മുൻപ് ശ്രദ്ധനേടിയിരുന്നു. സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍
അച്ഛനെയാണെനിക്കിഷ്ടം… എന്ന ഗാനമായിരുന്നു അന്ന് ശ്രീനന്ദ് പാടിയത്.

 എപ്പോഴും പക്വതയാർന്ന ആലാപനത്തിലൂടെ കൈയടി നേടിയിട്ടുള്ള ഗായികയാണ് ആൻ ബെൻസൺ. ഹനൂനയും ഹൃദ്യ ആലാപനത്തിലൂടെ ശ്രദ്ധനേടിയ ഗായികയാണ്. അതേസമയം, ഹൃദ്യസംഗീതത്തിന്റെ സംഗമവേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഒട്ടേറെ ഗൃഹാതുര ഗാനങ്ങൾ പാട്ടുവേദിയിലൂടെ വീണ്ടും മലയാളി മനസുകളിലേക്ക് എത്താറുണ്ട്. ഉള്ളുതൊടുന്ന ഗാനങ്ങൾ അവയുടെ ആത്മാവ് ചോരാതെ സംഗീത പ്രേമികളിലേക്ക് എത്തിക്കാൻ മത്സരാർത്ഥികളും ശ്രമിക്കാറുണ്ട്.

READ ALSO: ഒരു രൂപയ്ക്ക് ഇഡ്ഡലി നൽകുന്ന ഇഡ്ഡലിയമ്മയ്ക്ക് വീട് സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര- വിഡിയോ

കുരുന്നുഗായകരുടെ സർഗ്ഗ പ്രതിഭ കണ്ടെത്താനും അവയെ പ്രതിഫലിപ്പിക്കാനും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ നടത്തുന്ന ശ്രമങ്ങൾ ചെറുതല്ല. മനോഹരങ്ങളായ ഒട്ടേറെ നിമിഷങ്ങളും അവിസ്മരണീയമായ അനുഭവങ്ങളുമെല്ലാം ടോപ് സിംഗറിൽ പിറക്കാറുണ്ട്.

Story highlights- perunnal special episode performance by hanoona, ann benson and sreenand