ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടല്ല തിരുത്തേണ്ടത്; ശക്തമായ കഥാപാത്രങ്ങളായി ശ്രീനിവാസനും രജിഷയും, ശ്രദ്ധനേടി ട്രെയ്ലർ

മലയാളത്തിന്റെ പ്രിയതാരം രജിഷ വിനയൻ ഖൊ ഖോ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ രാഹുൽ റിജി നായർക്കൊപ്പം ഒന്നിക്കുന്ന ചിത്രമാണ് കീടം. രജിഷ വിജയനൊപ്പം ശ്രീനിവാസൻ കൂടി മുഖ്യകഥാപാത്രമാകുന്ന ചിത്രത്തിന്റെ ട്രെയ്ലറാണ് ഇപ്പോൾ ഏറെ പ്രേക്ഷകപ്രീതി നേടുന്നത്. ഇരുവരും അച്ഛനും മകളുമായി ഒന്നിക്കുന്ന ചിത്രം ഏറെ സസ്പെൻസുകളും ആക്ഷനും നിറച്ചതാണ് എന്നാണ് സൂചന. ഇത് ഉറപ്പുവരുത്തിക്കൊണ്ടാണ് ട്രെയ്ലറും ടീസറുമെല്ലാം എത്തുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ സുജിത് വാരിയർ, ലിജോ ജോസഫ്, രഞ്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
രജിഷയും രാഹുൽ റിജിയും ഒന്നിച്ച ഖോ ഖോ, സ്പോര്‍ട്സ് പശ്ചാത്താലത്തിലുള്ളതായിരുന്നു. ഇന്ത്യയിലെ പരമ്പരാഗതമായ ഒരു കായിക മത്സരയിനമാണ് ഖോ ഖോ. ഈ കായികയിനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമെത്തിയത്. പന്ത്രണ്ട് പേരടങ്ങുന്ന ടീമായാണ് ഖോ ഖോ മത്സരം. ഒന്‍പത് പേര് മാത്രമാണ് കളിക്കളത്തിലുണ്ടാവുക. എതിര് ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിയോട് സാദൃശ്യമുള്ള കളിയാണ് ഖോ ഖോ. ചിത്രത്തിൽ മരിയ ഫ്രാൻസീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിച്ചത്.
Read also: ഇനി കല്യാണമേളം; നയൻതാര വിഘ്നേഷ് ശിവൻ വിവാഹം ജൂണിൽ..?
അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും അഭിനയമികവു കൊണ്ട് പരിപൂര്ണ്ണതയിലെത്തിക്കുന്ന നടിയാണ് രജിഷ. അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് ചുവടുവെച്ചത്. ഈ സിനിമയിലെ കഥാപാത്രം മികച്ച പ്രേക്ഷക സ്വീകാര്യതയും നേടി. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരം നേടി. പിന്നീട് ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്, ജൂണ്‍, ഖോ ഖോ, ഫൈനല്‍സ്, ലവ് തടങ്ങിയ ചിത്രങ്ങളിലും താരം തിളങ്ങി. മലയാളത്തിന് പുറമെ തമിഴിലും മികച്ച സ്വീകാര്യത നേടിയ താരമാണ് രജിഷ വിജയന്. ധനുഷ് നായകനായെത്തിയ കര്ണന് എന്ന ചിത്രത്തിലൂടെയാണ് രജിഷ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.
അതേസമയം ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കീടം.
Story highlights: Rajisha Vijayan Sreenivasan Keedam Trailer