മികച്ച സ്കോറിൽ ബാംഗ്ലൂർ; മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദിന് ബാറ്റിംഗ് തകർച്ച
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ മികച്ച സ്കോറാണ് ബാംഗ്ലൂർ അടിച്ചു കൂട്ടിയിരിക്കുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 20 ഓവർ പൂർത്തിയായപ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് ബാംഗ്ലൂർ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 9 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 57 റൺസെടുത്തിട്ടുണ്ട്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് 70 റൺസെടുത്ത ഫാഫ് ഡുപ്ലെസിയും 48 റൺസെടുത്ത രജത് പടിദാറും ചേർന്നാണ് വമ്പൻ സ്കോർ നേടിക്കൊടുത്തത്. മുൻ നായകൻ വിരാട് കോലി മത്സരത്തിൽ വീണ്ടും ഗോൾഡൻ ഡക്കായെങ്കിലും മത്സരത്തിന്റെ അവസാന ഭാഗത്തു ദിനേശ് കാർത്തിക്ക് തകർത്തടിക്കുകയായിരുന്നു. വെറും 8 പന്തിൽ 30 റൺസാണ് കാർത്തിക് അടിച്ചെടുത്തത്. ഹൈദരാബാദിനായി ജഗദീഷ സുജിത് രണ്ട് വിക്കറ്റ് വീഴ്ത്തി.
പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനുള്ള വലിയ പോരാട്ടത്തിലാണ് ഇരു ടീമുകളും. അതിനാൽ തന്നെ ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും ഇരു ടീമുകളും ലക്ഷ്യമിടുന്നില്ല. 11 കളിയിൽ നിന്ന് 12 പോയിന്റാണ് ബാംഗ്ലൂരിനുള്ളത്. 10 കളികളിൽ നിന്ന് 10 പോയിന്റ് നേടിയിട്ടുള്ള ഹൈദരാബാദ് ബാംഗ്ലൂരിന് കനത്ത വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ തർക്കമില്ല.
കഴിഞ്ഞ മത്സരം കളിച്ച ടീമിൽ ഹൈദരാബാദ് രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പേസർ ഫസലാഖ് ഫാറൂഖി ഇന്ന് ഹൈദരാബാദിനായി അരങ്ങേറ്റം കുറിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില് കളിച്ച ശ്രേയസ് ഗോപാലിന് പകരം ടീമിലെത്തിയ ജഗദീഷ സുജിത്താണ് ബാംഗ്ലൂരിന്റെ വിലപ്പെട്ട 2 വിക്കറ്റുകൾ പിഴുതത്.
Story Highlights: RCB huge score against srh