സൂപ്പർമാർക്കറ്റിൽ നിന്നും 29,000 രൂപയുടെ ചിപ്സ് കടത്തിയ പക്ഷി- വൈറൽ വിഡിയോ
സൂപ്പർമാർക്കറ്റിൽ നിന്നും 29,000 രൂപയുടെ ചിപ്സ് കടത്തിയ കടൽകാക്ക- തലവാചകം വായിക്കുമ്പോൾ ഇത് നിങ്ങളെ ചിലപ്പോൾ ചിരിപ്പിച്ചേക്കാം, മറ്റ് ചിലപ്പോൾ ചിന്തിപ്പിച്ചേക്കാം. സമൂഹമാധ്യമങ്ങൾ ജനപ്രിയമായതോടെ രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വാർത്തകൾ നമുക്കിടയിലേക്ക് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ എത്തുന്നുണ്ട്. അത്തരത്തിൽ ഏറെ കാഴ്ചക്കാരെ നേടിയ ഒരു വിഡിയോയാണിത്. ഒരു സൂപ്പർമാർക്കറ്റിൽ നിന്നും ചിപ്സ് എടുത്തുകൊണ്ടുപോകുന്ന ഒരു പക്ഷിയുടെ ദൃശ്യങ്ങൾ.
സംഭവം നടക്കുന്നത് ഇംഗ്ലണ്ടിലാണ്. സ്റ്റീവൻ സീഗൾ എന്ന ഒരു കടൽകാക്കയാണ് ഈ ദൃശ്യങ്ങളിലെ താരം. സ്റ്റീവന് പ്രിയം ചിപ്സുകളോടാണ്. ഇവിടുത്തെ ആളുകളുടെ കണ്ണ് വെട്ടിച്ച് സൂപ്പർമാർക്കറ്റിൽ നിന്നും ചിപ്സ് പായ്ക്കറ്റുകൾ മോഷ്ടിക്കുന്നത് സ്റ്റീവന്റെ ഒരു ശീലമാണ്. ആളുകൾ കണ്ടാൽ ഇവയെ ഓടിച്ച് വിടാറുണ്ട്. എന്നാൽ പലപ്പോഴും മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ചാണ് സ്റ്റീവൻ ചിപ്സ് പായ്ക്കറ്റുകൾ എടുത്തുകൊണ്ടുപോകുന്നത്. ഇതിനോടകം ഏകദേശം 29,000 രൂപയോളം വിലമതിക്കുന്ന ചിപ്സ് പായ്ക്കറ്റുകൾ ഈ പക്ഷി ഇവിടെ നിന്നും എടുത്തുകഴിഞ്ഞു.
ദിവസത്തിൽ ഒരിക്കലെങ്കിലും ഈ സൂപ്പർ മാർക്കറ്റിൽ സ്റ്റീവൻ എത്താറുണ്ട്. മൂന്ന് പ്രാവശ്യം വരെ ചില ദിവസങ്ങളിൽ ഈ പക്ഷി ഇവിടെ എത്തിയിട്ടുണ്ട്. ഇവിടുത്തേത് ഓട്ടോമാറ്റിക് ഡോറുകൾ ആയതിനാൽ ആളുകൾ ഇല്ലാത്ത തക്കം നോക്കി സ്റ്റീവൻ ഇവിടെയെത്തും. അകത്ത് നിന്ന് ചിപ്സ് പായ്ക്കറ്റുകൾ എടുത്തുകൊണ്ട് പുറത്തേക്ക് പോകും.
Read also: എന്റെ കൊച്ചുമുതലാളി… ചെമ്മീനിലെ കറുത്തമ്മയുടെ ആ ഹിറ്റ് ഡയലോഗുമായി വീണ്ടും ഷീലാമ്മ
സ്റ്റീവന്റെ ദൃശ്യങ്ങൾ കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഈ വിഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെയും ലഭിച്ചു. യഥാർത്ഥത്തിൽ സ്റ്റീവൻറെ ചിപ്സ് മോഷണത്തെക്കുറിച്ച് സൂപ്പർമാർക്കറ്റ് ജീവനക്കാർക്ക് അറിയാമെങ്കിലും വർഷാവസാനം കണക്ക് നോക്കിയപ്പോഴാണ് ഇവർ ശരിയ്ക്കും ഞെട്ടിയത് ഒരു വർഷം കൊണ്ട് ഏകദേശം 29,000 രൂപയുടെ ചിപ്സ് സ്റ്റീവൻ എടുത്തുകഴിഞ്ഞു. അതേസമയം ഭക്ഷണപ്പൊതികൾ തട്ടിയെടുക്കുന്നതിനായി ആളുകളെ ഉപദ്രവിക്കാനും ഇവർ മടികാണിക്കാറില്ല എന്നാണ് ഇവിടുത്തെ ജീവക്കാർ പറയുന്നത്.
Story highlights: Seagull Stole chilps worth Rs 29,000