“നാളികേരത്തിന്റെ നാട്ടിലെനിക്കൊരു…”; ഗൃഹാതുരതയുണർത്തുന്ന ഗാനഗന്ധർവ്വന്റെ മറ്റൊരു ഗാനവുമായി പാട്ട് വേദിയുടെ മനസ്സ് നിറച്ച് ശ്രീദേവ്

May 26, 2022

പ്രേക്ഷകരുടെ ഇഷ്‌ട ടെലിവിഷൻ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. അദ്‌ഭുതപ്പെടുത്തുന്ന ആലാപന മികവാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്നു ഗായകർ കാഴ്‌ചവെയ്ക്കാറുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌. പ്രശസ്‌തരായ പല ഗായകരും പാട്ട് വേദിയിലെ കൊച്ചു ഗായകരുടെ ആലാപനം കണ്ട് അദ്‌ഭുതപ്പെടുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അനുഗ്രഹിക്കപ്പെട്ട ഈ കൊച്ചു പാട്ടുകാരുടെ പ്രകടനത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകസമൂഹവും ചെറുതല്ല.

മലയാളികളുടെ ഇടയിൽ വലിയ ആരാധകവൃന്ദമാണ് ഈ കുരുന്ന് ഗായകർക്കുള്ളത്. വേദിയിലെ കുഞ്ഞ് മിടുക്കനായ ശ്രീദേവിന്റെ പാട്ടിനും ആരാധകരേറെയാണ്. പാട്ടിനൊപ്പം തന്റെ തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയമികവ് കൊണ്ടും ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മനസ്സ് നിറക്കാറുള്ള ശ്രീദേവ് ഇപ്പോൾ ഗാനഗന്ധർവ്വൻ യേശുദാസിന്റെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ഗാനം ആലപിച്ചാണ് പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത്.

“നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്…” എന്ന ഗാനം മൂളാത്ത മലയാളികളുണ്ടാവില്ല. അത്രത്തോളം മലയാളി മനസ്സുകളിൽ ഇടം പിടിച്ച ഒരു ഗാനമാണിത്. മലയാളികളുടെ ഉള്ളിൽ ഗൃഹാതുരതയുണർത്തുന്ന അതിമനോഹരമായ ഈ ഗാനം 1970 ൽ പുറത്തിറങ്ങിയ ‘തുറക്കാത്ത വാതിൽ’ എന്ന ചിത്രത്തിലേതാണ്. പി ഭാസ്‌ക്കരൻ മാഷ് രചിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കെ രാഘവനാണ്.

Read More: “മലരും കിളിയും ഒരു കുടുംബം..”; പ്രേക്ഷകരുടെ ഓർമ്മകളെ തഴുകിയുണർത്തുന്ന മധുര സുന്ദര ഗാനവുമായി മിയക്കുട്ടി

ഗാനഗന്ധർവ്വൻ യേശുദാസിന്റെ ശബ്‌ദത്തിൽ മലയാളികളുടെ മനസ്സിൽ പതിഞ്ഞു പോയ ഈ ഗാനം അതിമനോഹരമായാണ് ശ്രീദേവ് ആലപിക്കുന്നത്.

Story Highlights: Sreedev sings a beautiful yesudas song