ഗാനഗന്ധർവ്വൻ യേശുദാസിന്റെ നിത്യഹരിത ഗാനം ആലപിച്ച് വേദിയുടെ കൈയടി ഏറ്റുവാങ്ങി ശ്രീദേവ്
ലോകമെങ്ങുമുള്ള മലയാളികളുടെ ഇഷ്ട ടെലിവിഷൻ പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. അദ്ഭുതപ്പെടുത്തുന്ന ആലാപന മികവാണ് ടോപ് സിംഗറിലെ കുരുന്നു ഗായകർ കാഴ്ചവെയ്ക്കാറുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്ചയാണ്.
പ്രശസ്തരായ പല ഗായകരും ടോപ് സിംഗർ വേദിയിലെ കൊച്ചു ഗായകരുടെ ആലാപനം കണ്ട് അദ്ഭുതപ്പെടുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അനുഗ്രഹിക്കപ്പെട്ട ഈ കൊച്ചു പാട്ടുകാരുടെ പ്രകടനത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകസമൂഹവും ചെറുതല്ല.
വലിയ ആരാധക വൃന്ദമാണ് വേദിയിലെ കുരുന്ന് ഗായകർക്കുള്ളത്. വേദിയിലെ കുഞ്ഞ് മിടുക്കനായ ശ്രീദേവിന്റെ പാട്ടിനും ആരാധകരേറെയാണ്. പാട്ടിനൊപ്പം തന്റെ തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയമികവ് കൊണ്ടും ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മനസ്സ് നിറക്കാറുള്ള ശ്രീദേവ് ഇപ്പോൾ മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു ക്ലാസ്സിക് ഗാനം ആലപിച്ചാണ് വേദിയുടെ കൈയടി ഏറ്റുവാങ്ങുന്നത്.
1984 ൽ പുറത്തിറങ്ങിയ ‘എന്റെ നന്ദിനിക്കുട്ടിക്ക്’ എന്ന ചിത്രത്തിലെ “പുഴയോരഴകുള്ള പെണ്ണ്…” എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രീദേവ് പാട്ട് വേദിയിൽ ആലപിച്ചത്. മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതജ്ഞൻ രവീന്ദ്രൻ മാഷ് സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കവി ഒ.എൻ.വി കുറുപ്പാണ്. ഗാനഗന്ധർവ്വൻ യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Read More: ചുണ്ടത്ത് ചെത്തിപ്പൂ… ഗംഭീരമായി പാടി ആൻ ബെൻസൻ, കോറസ് പാടാൻ ശ്രേയക്കുട്ടിയും
ടോപ് സിംഗർ വേദിയിലെ പ്രേക്ഷകരുടെ ഇഷ്ടഗായകരിൽ ഒരാളാണ് ശ്രീദേവ്. പാട്ട് വേദിയിൽ ശ്രീദേവും ജഡ്ജസും തമ്മിലുള്ള കളി ചിരിയും തമാശകളും വേദിയെ കൂടുതൽ രസകരമാക്കാറുണ്ട്. നേരത്തെ സംഗീത സംവിധായകൻ ദീപക് ദേവിനെ അനുകരിച്ച് ശ്രീദേവ് വേദിയിൽ ചിരി പടർത്തിയിരുന്നു.
Story Highlights: Sreedev sings an evergreen yesudas song