‘ഇവിടെ ഒറ്റ യൂണിയൻ മതി..’- ആവേശം പടർത്തി ‘തുറമുഖം’ ട്രെയ്‌ലർ

May 22, 2022

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ തുറമുഖം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തി. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, നിമിഷ സജയൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, പൂർണിമ ഇന്ദ്രജിത്, ദർശന രാജേന്ദ്രൻ , അർജുൻ അശോകൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം.

കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ‘ചാപ്പ’ എന്ന സമ്പ്രദായത്തെക്കുറിച്ചാണ് ‘തുറമുഖം’ എന്ന സിനിമ. തൊഴിലിനായി കടപ്പുറത്തു കാത്തുനില്‍ക്കുന്നവര്‍ക്ക് കപ്പലിലെ മേല്‍നോട്ടക്കാരന്‍ ചാപ്പ എന്നറിയപ്പെടുന്ന ലോഹ ടോക്കണ്‍ വലിച്ചെറിയാറുണ്ടായിരുന്നു. ഈ ടോക്കണ്‍ ലഭിക്കുന്നവര്‍ക്കാണ് തൊഴിലെടുക്കാന്‍ അവസരമുള്ളത്. അതിനാല്‍ ടോക്കണ്‍ ലഭിക്കുന്നതിനുവേണ്ടി ഓടിയും തമ്മിലടിച്ചും തൊഴിലാളികള്‍ പരക്കം പായുക പതിവായിരുന്നു. നിരവധി പ്രക്ഷോപങ്ങള്‍ക്കും ‘ചാപ്പ’ എന്നറിയപ്പെടുന്ന ഈ സമ്പ്രദായം വഴിതെളിച്ചിട്ടുണ്ട്. ചാപ്പ സമ്പ്രദായം അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

Read Also: ചലച്ചിത്രതാരം നിക്കി ഗൽറാണി വിവാഹിതയായി; ചിത്രങ്ങൾ

സുകുമാർ തെക്കേപ്പാട്ട് നിർമ്മിച്ച തുറമുഖം കേരള ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തെ വിവരിക്കുന്ന ഒരു ഇതിഹാസ ചിത്രമാണ്. ഗോപന്‍ ചിതംബരത്തിന്റേതാണ് കഥ.

Story highlights- thuramukham trailer