അച്ഛനും കൊച്ചനും പ്രേക്ഷകരിലേക്ക്- ‘വരയൻ’ ഇന്നുമുതൽ തിയേറ്ററുകളിൽ

May 20, 2022

മലയാളികളുടെ പ്രിയതാരം സിജു വിൽസൺ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് വരയൻ. കാത്തിരിപ്പിനൊടുവിൽ ചിത്രം ഇന്നുമുതൽ തിയേറ്ററുകളിലേക്ക് എത്തും. ‘വരയന്‍’ എന്ന ചിത്രത്തില്‍ ഒരു വൈദികനായാണ് സിജു വില്‍സണ്‍ എത്തുന്നത്. നവാഗതനായ ജിജോ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. ‘മാര്‍ക്കോണി മത്തായി’ എന്ന സിനിമയ്ക്ക് ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘വരയന്‍’.

ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ഡാനി കപ്പൂച്ചിന്‍ ആണ്. ‘വരയന്‍’ എന്ന പേരില്‍ തന്നെ പുതുമ തീര്‍ക്കുന്നുണ്ട് ചിത്രം. ചിത്രത്തില്‍ സിജു വില്‍സണ്‍, ലിയോണ ലിഷോയ് എന്നിവര്‍ക്കൊപ്പം മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി തുടങ്ങി തിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

ഉപചാരപൂർവം ഗുണ്ടാ ജയനാണ് സിജുവിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. സിനിമയിലെ താരത്തിന്റെ കഥാപാത്രത്തിന് മികച്ച കൈയടി ലഭിച്ചിരുന്നു. മാരീചൻ,  പത്തൊമ്പതാം നൂറ്റാണ്ട്, ഇന്ന് മുതൽ, എകാ തുടങ്ങി നിരവധി ചിത്രങ്ങളാണ് സിജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Read Also: കയറിലൂടെ കൂളായി നടന്നുനീങ്ങുന്ന പ്രണവ്; ശ്രദ്ധനേടി താരത്തിന്റെ സ്ലാക്ക് ലൈൻ വാക്ക് വിഡിയോ

മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് സിജു വിൽസൺ. ഏത് കഥാപാത്രവും തന്റെ കൈകളിൽ ഭദ്രമാണെന്ന് ഇതിനോടകം സിജു തെളിയിച്ചുകഴിഞ്ഞു. മലർവാടി ആർട്സ് ക്ലബിലൂടെ സിനിമാ മേഖലയിലെത്തിയ സിജു നായകനാകുന്ന ഒട്ടേറെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. 

Story highlights- varayan movie releasing today