ഇതാണ് കുളം കലക്കി മീൻ പിടിക്കുക എന്ന് പറയുന്നത്- വൈറലായി മഞ്ഞിൽ നിന്നും മീൻ കൂട്ടത്തെ പിടിക്കുന്ന വിഡിയോ
സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടുകയാണ് മഞ്ഞിൽ നിന്നും മീൻ കൂട്ടത്തെ പിടിയ്ക്കുന്ന യുവാക്കളുടെ വിഡിയോ. തണുത്തുറഞ്ഞ ശൈത്യകാലത്ത് മഞ്ഞിൽ കുഴികൾ ഉണ്ടാക്കി അതിൽ നിന്നും മീൻ പിടിയ്ക്കുന്നത് ചില രാജ്യങ്ങളിലെ പ്രധാന വിനോദമാണ്. ഐസ് ഫിഷിങ് എന്നാണ് ഈ വിനോദത്തെ വിളിക്കുന്നതും. അത്തരത്തിൽ കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കുന്ന ഒരു ഐസ് ഫിഷിങ് വിഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നതും.
രണ്ട് യുവാക്കൾ ചേർന്ന് വളരെ രസകരമായ രീതിയിൽ മത്സ്യത്തെ പിടിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. മഞ്ഞ് മൂടിയ പ്രദേശത്ത് ചെറിയ കുളങ്ങൾ കുഴിക്കുന്നുണ്ട് ഈ യുവാക്കൾ. പിന്നീട് കുളത്തിൽ ബക്കറ്റ് ഉപയോഗിച്ച് ആഞ്ഞടിക്കുന്നതും ഉടൻതന്നെ ചെറിയ വല ഉപയോഗിച്ച് ഈ വെള്ളം കോരി പുറത്തേക്ക് ഒഴിക്കുന്നതും കാണാം. ഇങ്ങനെ ചെയ്യുമ്പോൾ ആ കുഴിയിൽ നിന്നും ധാരാളം മീനുകൾ പുറത്തേക്ക് വരുന്നതായും കാണാം. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വിഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു.
അതേസമയം സാധാരണ ഐസ് ഫിഷിങ് യൂറോപ്പിലാണ് വലിയ രീതിയിൽ നടക്കുന്നത്. തടാകങ്ങൾ തണുത്തുറയുമ്പോൾ ഇവിടേക്ക് ഐസ് ഫിഷിങ് വിനോദത്തിനായി എത്തുന്നവരും ഏറെയാണ്. ഡിസംബർ മധ്യത്തിൽ ശൈത്യകാലം തുടങ്ങും ശൈത്യം കഴിഞ്ഞാലും മഞ്ഞ് ഉരുകി പഴയ രൂപത്തിലാകാൻ കുറച്ച് സമയം എടുക്കും. അതിനാൽ മാർച്ച് മാസം വരെ ഈ വിനോദം ആസ്വദിക്കാനായി ഇവിടേക്ക് ആളുകൾ എത്താറുണ്ട്.
Read also: ബഹിരാകാശത്തുനിന്നുമൊരു ടിക് ടോക്ക് വിഡിയോ- ചരിത്രമെഴുതി സാമന്ത
ഐസ് പാളികൾക്കൾക്കിടയിൽ നിന്നും വളരെ രസകരമായ രീതിയിൽ മത്സ്യബന്ധനം നടത്തുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നതും. വിഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ വലിയ രീതിയിൽ ശ്രദ്ധനേടിയ ദൃശ്യങ്ങൾക്ക് രസകരമായ കമന്റുകളും പങ്കുവയ്ക്കുന്നുണ്ട് പലരും. ഇതാണ് കുളം കലക്കി മീൻ പിടിയ്ക്കുക എന്ന് പറയുന്ത് സംഭവം- എന്നാണ് പലരും രസകരമായി പറയുന്നത്.
Story highlights: Viral Video Of Ice Fishing