ഈ കാഴ്ചകളിൽ കണ്ണുടക്കാതിരിക്കില്ല; ഹൃദയം നിറച്ചൊരു വിഡിയോ

May 19, 2022

ദിവസവും രസകരവും കൗതുകം നിറച്ചതുമായ നിരവധി വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടാറുള്ളത്. ചിലപ്പോഴൊക്കെ കാഴ്ചക്കാരുടെ മുഴുവൻ കണ്ണ് നിറയ്ക്കുന്ന ദൃശ്യങ്ങളും മാനുഷീക മൂല്യങ്ങളെക്കുറിച്ച് പറയുന്ന വിഡിയോകളുമൊക്കെ ഇത്തരത്തിൽ ഷെയർ ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ കാഴ്ചക്കാരുടെ മുഴുവൻ മനം കവരുന്ന ഒരു കൂട്ടം കുരുന്നുകളുടെ ദൃശ്യങ്ങളാണ് വലിയ രീതിയിൽ സോഷ്യൽ ഇടങ്ങളിൽ പ്രചരിക്കുന്നത്.

നിസ്സഹായാവസ്ഥയിലായ ആളുകളെ സഹായിക്കാൻ മനസ് കാണിക്കുന്ന ഒരു കൂട്ടം കുഞ്ഞുങ്ങളെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. റോഡിന്റെ അരികിലൂടെ ഒരാൾ വലിയ പഴങ്ങൾ അടുക്കിവെച്ച് പെട്ടികളുമായി നടന്നുപോകുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം കാണുന്നത്. പെട്ടന്ന് ഈ ബോക്സ് പൊട്ടി അതിൽ നിന്നും പഴങ്ങൾ റോഡിന്റെ വിവിധ വശങ്ങളിലേക്ക് തെറിച്ചുപോയി. ഈ സമയത്ത് എന്ത് ചെയ്യണം എന്നറിയാതെ നിന്ന ആളുടെ അടുത്തേക്ക് സൈക്കിൾ ഓടിച്ച് എത്തിയ കുഞ്ഞുങ്ങൾ അദ്ദേഹത്തെ സഹായിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

Read also: ബിരുദധാരിയായി അച്ഛൻ; ഫോട്ടോ എടുത്ത് കുഞ്ഞുമകൾ- ഹൃദ്യമായൊരു കാഴ്ച

ആരും പറയാതെ തന്നെ കളിക്കുന്നതിനിടെയിൽ അദ്ദേഹത്തെ സഹായിക്കാനായി ഓടിയെത്തിയ കുരുന്നുകളുടെ ചിത്രങ്ങൾ ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. കുഞ്ഞുങ്ങളുടെ ഈ നല്ല മനസ് കണ്ട് മുതിർന്നവരും അദ്ദേഹത്തെ സഹായിക്കാനായി ഇവിടേക്കെത്തി. കുഞ്ഞുങ്ങളുടെ നല്ല മനസിന്റെ ദൃശ്യങ്ങൾ ആരോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമായി കുഞ്ഞുങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഒരുപാട് പേർ എത്തുന്നുണ്ട്.

സാധാരണ മുതിർന്നവർ ചെയ്യുന്ന കാര്യങ്ങൾ കണ്ടാണ് കുട്ടികൾ പഠിക്കാറുള്ളത്. എന്നാലിവിടെ കുഞ്ഞുങ്ങളുടെ നല്ല മനസ് കണ്ട് മുതിർന്നവരാണ് കുട്ടികളെ അനുകരിച്ചത് എന്നതും ഏറെ കൗതുകകരമാണ്. ഒരിക്കൽ കണ്ടാൽ ഒന്നുകൂടെ കാണാൻ തോന്നുമെന്നും ഈ കുട്ടികൾ മറ്റുള്ളവർക്ക് നൽകുന്നത് വലിയൊരു പാഠമാണെന്നുമാണ് പലരും സോഷ്യൽ ഇടങ്ങളിൽ വിഡിയോക്കൊപ്പം കുറിയ്ക്കുന്നത്.

Story highlights: Viral Video of Kids Kindness Moves The Internet