തകർന്ന കെട്ടിടത്തിന്റെ അടിയിൽ ആറുനാൾ- യുവതിയുടെ അത്ഭുതകരമായ രക്ഷപെടൽ
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഗുണനിലവാരം കുറഞ്ഞ സാമഗ്രഹികൾ ഉപയോച്ച് പണിത ആറുനില കെട്ടിടം തകർന്നുവീണത്. നിരവധിപേരുടെ ജീവൻ പോലും നഷ്ടമായ ഈ അപകടത്തിൽ നിന്നും പത്തിലധികം ആളുകളെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തിയിരുന്നു. ആറാമത്തെ ദിവസം രക്ഷാപ്രവർത്തനം അവസാനിക്കുന്നതിന് തൊട്ടുമുൻപായി രക്ഷപ്പെടുത്തിയ ഒരു യുവതിയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്.
നേരത്തെ തന്നെ പൊളിഞ്ഞുവീഴാറായ കെട്ടിടമായിരുന്നു ചൈനയിലെ ചാങ്ഷാ നഗരത്തിലെ ഈ കെട്ടിടം. അതേസമയം വെള്ളിയാഴ്ച കെട്ടിടം തകര്‍ന്നതിനു പിന്നാലെ ഇവിടെ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം അധികൃതർ ആരംഭിച്ചിരുന്നു. ഡ്രോണുകളും നായകളെ ഉപയോഗിച്ചുമൊക്കെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇങ്ങനെ കെട്ടിടാവശിടങ്ങൾക്കിടയിൽ നിന്നും ഒൻപതോളം ആളുകളെ രക്ഷപ്പെടുത്തി. 88 മണിക്കൂറിലേറെ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ശേഷം പ്രവർത്തനം മതിയാക്കി പോകാൻ തുടങ്ങിയ സമയത്താണ് അപ്രതീക്ഷിതമായി ഒരു യുവതിയെ കൂടി അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയത്.
Read also: ഒരിക്കലും പറയാത്ത വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും പ്രണയകഥ- ദുൽഖർ
അതേസമയം രക്ഷാപ്രവർത്തനത്തിന് ശേഷം ആശുപതിയിലെത്തിച്ച ഇവർ ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. അപകടം നടക്കുമ്പോൾ ഇവരുടെ കൈയിൽ ഒരു കുപ്പി വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നത്. താൻ ജീവനോടെ ഉണ്ടെന്ന് അധികൃതരെ അറിയിക്കുന്നതിനായി ഇവർ പല ശ്രമങ്ങളും നടത്തിയിരുന്നുവെന്നും എന്നാൽ ആരും തന്നെ കണ്ടെത്തിയില്ലെന്നും യുവതി പറഞ്ഞു. കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് ഇടയ്ക്കിടെ ടോർച്ച് അടിച്ച് രക്ഷാപ്രവർത്തകരുടെ ശ്രദ്ധ നേടാൻ ശ്രമിച്ചിരുന്നതായും ഇവർ അറിയിച്ചു. താൻ ഉണ്ടായിരുന്ന കെട്ടിടത്തിന്റെ മുൻഭാഗം ഇടിഞ്ഞ് വീണ് തന്റെ തലയ്ക്ക് മുകളിൽ ഒരു മറപോലെ തടഞ്ഞുനിന്നിരുന്നതിനാൽ ജീവൻ പോകാതെ താൻ രക്ഷപെടുകയായിരുന്നുവെന്നും ഇവർ അറിയിച്ചു.
A commercial building in Changsha city, Hunan – which housed apartments, a hotel, a cinema – caved in on Friday. The death toll CCP reported is 5, but there could be lot more. There are way too many incidents like this in China, CCP can't play this off as a misfortunate accident pic.twitter.com/DMCrITgpTs
— WumaoHub (@WumaoHub) May 5, 2022
Story highlights: Woman rescued from rubble after six days