“ഞാൻ അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണ്”; കമൽ ഹാസനൊപ്പമുള്ള അഭിനയ മുഹൂർത്തങ്ങളെ പറ്റി മനസ്സ് തുറന്ന് അഭിരാമി

June 21, 2022

ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന പരിപാടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്‌സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്‌ളവേഴ്‌സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.

ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.

അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്. ഇപ്പോൾ പ്രശസ്‌ത നടി അഭിരാമി അറിവിന്റെ വേദിയിലെത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ശ്രദ്ധേയമാവുന്നത്.

മലയാളത്തിലും തമിഴിലും കുറെയേറെ മികച്ച സിനിമകളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് അഭിരാമി. ‘ഞങ്ങൾ സന്തുഷ്ടരാണ്‌’ അടക്കമുള്ള മലയാള ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച അഭിരാമി കമൽ ഹാസൻ ചിത്രമായ ‘വിരുമാണ്ടി’യിലെ നായിക കഥാപാത്രത്തിലൂടെയാണ് വലിയ പ്രശസ്‌തി നേടുന്നത്. ഇപ്പോൾ നടൻ കമൽ ഹാസനൊപ്പമുള്ള അഭിനയമുഹൂർത്തങ്ങളെ പറ്റി വേദിയിൽ മനസ്സ് തുറന്നിരിക്കുകയാണ് അഭിരാമി.

കമൽ സാർ എപ്പോഴും മറ്റുള്ളവരിൽ നിന്ന് പഠിക്കാൻ ശ്രമിക്കുന്ന നടനാണെന്നാണ് അഭിരാമി പറയുന്നത്. താൻ തന്റെ പേര് സ്വീകരിച്ചത് കമൽ ഹാസന്റെ പ്രശസ്‌ത ചിത്രമായ ഗുണയിലെ നായിക കഥാപാത്രത്തിൽ നിന്നാണെന്ന് അറിഞ്ഞത് അദ്ദേഹത്തിന് വലിയ കൗതുകമായിരുന്നുവെന്നും അഭിരാമി കൂട്ടിച്ചേർത്തു.

Read More: ഓർമ്മകളിലേക്ക് ഒരു മടക്ക യാത്രയ്ക്ക് ക്ഷണിച്ച് മേഘ്‌നക്കുട്ടിയുടെ പാട്ട്; മനസ്സ് നിറഞ്ഞ് വേദിയും വിധികർത്താക്കളും

Story Highlights: Abhirami about acting with kamal hasan