ഓർമ്മകളിലേക്ക് ഒരു മടക്ക യാത്രയ്ക്ക് ക്ഷണിച്ച് മേഘ്‌നക്കുട്ടിയുടെ പാട്ട്; മനസ്സ് നിറഞ്ഞ് വേദിയും വിധികർത്താക്കളും

June 21, 2022

ചെറിയ പ്രായത്തിൽ തന്നെ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌. തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗാനലോകത്തെ പ്രശസ്‌തനായ ഗായകൻ ശ്രീനിവാസടക്കമുള്ള പല പാട്ടുകാരും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഗായകരുടെ പ്രകടനം കണ്ട് വികാരാധീനരാവുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

അസാധ്യമായ ആലാപന മികവാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്നു ഗായകർ വേദിയിൽ കാഴ്‌ചവെയ്‌ക്കാറുള്ളത്. അനുഗ്രഹിക്കപ്പെട്ട ഈ കൊച്ചു പാട്ടുകാരുടെ പ്രകടനത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകസമൂഹവും ചെറുതല്ല.

ഇപ്പോൾ വിധികർത്താക്കളുടെ മനസ്സ് നിറച്ച അത്തരമൊരു പ്രകടനമാണ് വീണ്ടും ശ്രദ്ധേയമാവുന്നത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നകുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്. ജഡ്ജസുമായുള്ള മേഘ്‌നയുടെ സംഭാഷണങ്ങൾ പലപ്പോഴും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് നിറയ്ക്കാറുണ്ട്. ഇപ്പോൾ പാട്ട് വേദിയിലെ മിടുക്കി പാട്ടുകാരിയായ മേഘ്‌നക്കുട്ടിയുടെ പ്രകടനമാണ് വിധികർത്താക്കൾക്ക് ഹൃദ്യമായ അനുഭവം സമ്മാനിച്ചത്.

‘കൈതപ്പൂ’ എന്ന ചിത്രത്തിലെ “പുലരികളും പൂമണവും..” എന്ന് തുടങ്ങുന്ന ഗാനമാണ് മേഘ്‌നക്കുട്ടി വേദിയിൽ പാടിയത്. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. പി സുശീലയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. മനോഹരമായ ഈ ഗാനം അതിമനോഹരമായി വേദിയിൽ ആലപിച്ചാണ് മേഘ്‌നക്കുട്ടി ജഡ്‌ജസിന്റെ കൈയടി ഏറ്റുവാങ്ങുന്നത്.

Read More: ‘കടുവ’ ഗർജ്ജിക്കുന്നത് അഞ്ച് ഭാഷകളിൽ; പാൻ ഇന്ത്യൻ റിലീസിനൊരുങ്ങി പൃഥ്വിരാജ് ചിത്രം

Story Highlights: Meghna on stage with a nostalgic song