വിശപ്പു നിൻ ഉൾത്തീയെന്നുരഞ്ഞതില്ല നീ…; മധുവിന്റെ ഓർമകളിൽ മലയാളികൾ, നൊമ്പരമായി ഗാനം

June 27, 2022

ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ജീവിതം പറയുന്ന ചിത്രമാണ് ആദിവാസി: ദി ബ്ലാക്ക് ഡെത്ത്. കേരളക്കരയെ മുഴുവൻ ഞെട്ടിക്കുന്ന സംഭവമായിരുന്നു നാല് വർഷങ്ങൾക്ക് മുൻപ് ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ച് ആൾക്കൂട്ടം മധു എന്ന ചെറുപ്പക്കാരനെ വിചാരണ ചെയ്ത് കൊലപ്പെടുത്തിയത്. ഇപ്പോഴിതാ മധുവിന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആസ്വാദകരുടെ മുഴുവൻ ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങും ‘വിശപ്പു നിൻ ഉൾത്തീയെന്നുരഞ്ഞതില്ല നീ’ എന്നു തുടങ്ങുന്ന പാട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

വിജീഷ് മണിയാണ് ‘ആദിവാസി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ശരത് അപ്പാനിയാണ് ചിത്രത്തില്‍ മധുവായി അഭിനയിച്ചിരിക്കുന്നത്. അപ്പാനി ശരത്തിനോടൊപ്പം ചിത്രത്തില്‍ ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി, പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ, ശ്രീകുട്ടി, അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

Read also: എംജെ അങ്കിൾ നൈസായിട്ട് എസ്കേപ്പ് അടിച്ചിട്ടുണ്ട്; തഗ്ഗ് ഡയലോഗുകളും രസകരമായ സംഭാഷണങ്ങളുമായി മേഘ്‌നക്കുട്ടി

ആദിവാസി എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ നേരത്തെ മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിലെ മറ്റൊരു ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ചിന്ന രാജ’ എന്ന തുടങ്ങുന്ന ഗാനമാണ് നേരത്തെ പുറത്തുവന്നത്. ഒരു സങ്കട താരാട്ട് പോലെയാണ് ചിത്രത്തിലെ ആദ്യഗാനം. രതീഷ് വേഗയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബി. ലെനിനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Story highlights: Adivasi film song goes viral