lakshya

എംജെ അങ്കിൾ നൈസായിട്ട് എസ്കേപ്പ് അടിച്ചിട്ടുണ്ട്; തഗ്ഗ് ഡയലോഗുകളും രസകരമായ സംഭാഷണങ്ങളുമായി മേഘ്‌നക്കുട്ടി

June 27, 2022

കുഞ്ഞുപ്രായത്തിന് ഇത്രയും മനോഹരമായി സംസാരിക്കാനും പാട്ടുകൾ പാടാനും എങ്ങനെയാണ് കഴിയുക- ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ കുഞ്ഞുഗായിക മേഘ്നക്കുട്ടിയെ കാണുന്നവർ മുഴുവൻ ചോദിക്കുന്ന ചോദ്യമാണിത്. രസകരമായ കൊച്ചുവാർത്തമാനങ്ങളുമായി പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയ മേഘ്‌ന സുമേഷ് ഇതിനോടകം കേരളക്കര മുഴുവൻ ആരാധകരെയും നേടിക്കഴിഞ്ഞു. ഓരോ പാട്ടുകളും അതിഗംഭീരമായി പാടുന്ന ഈ കുരുന്നിന്റെ ആലാപനത്തിന് മുന്നിൽ എഴുന്നേറ്റ് നിന്ന് കൈയടിച്ചിട്ടുണ്ട് വിധികർത്താക്കളും ആരാധകരും.

ഇപ്പോഴിതാ വേദിയിൽ പാട്ട് പാടാൻ എത്തിയ മേഘ്‌ന, ബ്രീത്തിങ് എക്സസൈസിനെക്കുറിച്ച് പറയുന്നതും തുടർന്ന് നടക്കുന്ന രസകരമായ സംഭാഷണങ്ങളുമാണ് വേദിയിൽ മുഴുവൻ ചിരി നിറയ്ക്കുന്നത്. ഓരോരുത്തരും ശ്വാസം എടുക്കുമ്പോൾ എത്ര സമയം വരെ നീണ്ടുനിൽക്കും എന്ന് നോക്കുന്നതിനിടെയാണ് ഈ രസകരമായ സംഭവം അരങ്ങേറുന്നത്. മേഘ്‌നക്കുട്ടിയും മീനൂട്ടിയും ഗായിക ബിന്നി കൃഷ്ണകുമാറും ഈ ചലഞ്ച് ഏറ്റെടുക്കുന്നുണ്ട്. എന്നാൽ എം ജയചന്ദ്രന്റെ ഘട്ടമെത്തിയപ്പോൾ മാർക്കിനെക്കുറിച്ച് അദ്ദേഹം പറയാൻ തുടങ്ങിതോടെയാണ് തഗ് ഡയലോഗുകളുമായി മേഘ്ന എത്തിയത്.

Read also: കേറി വാടാ… ശിവാ; വൈറലായി മത്സരത്തിനിടെ വീണ അനിയനെ പ്രോത്സാഹിപ്പിക്കുന്ന സഹോദരൻ

പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കവരുന്ന ഈ കുഞ്ഞുമോളുടെ അസാധ്യപ്രകടനത്തിനാണ് ഇത്തവണയും വേദി സാക്ഷ്യം വഹിച്ചത്. ‘ഇത് മഞ്ഞുകാലം’ എന്ന ചിത്രത്തിലെ ‘പാടിപ്പഴകിയൊരീണം തെരുതെരെ മൂളും കാറ്റേ … തുളുനാടന്‍ കാറ്റേ…’ എന്ന ഗാനമാണ് ഈ കുഞ്ഞുമിടുക്കി വേദിയിൽ ആലപിക്കുന്നത്. ബിച്ചു തിരുമലയുടെ വരികൾക്ക് എസ് പി വെങ്കടേഷ് സംഗീതം നൽകിയ ഗാനം സിനിമയ്ക്ക് വേണ്ടി ആലപിച്ചത് കെ എസ് ചിത്രയാണ്. ചിത്രാമ്മ ഗംഭീരമായി ആലപിച്ച ഗാനം ഈ കുഞ്ഞുമോളുടെ ശബ്ദത്തിലൂടെ കേൾക്കുമ്പോൾ നിറഞ്ഞ് കൈയടിക്കുകയാണ് പാട്ട് വേദി.

പാട്ടിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ‘ചുണ്ടത്തക്ഷര ലക്ഷപരീക്ഷ നിരീക്ഷണ പക്ഷികളക്ഷമരായ്’ എന്ന വരികൾ അസാധ്യമായി പാടിയ മേഘ്‌നക്കുട്ടിയോട് ഈ വരികൾ ടെമ്പോ കൂട്ടിയും കുറച്ചും പാടാമോ എന്ന് ചോദിക്കുമ്പോൾ വളരെ ലാഘവത്തോടെ ഈ ചലഞ്ചും ഏറ്റെടുക്കുന്ന ഈ കുരുന്നിന്റെ പ്രകടനത്തെ അഭിനന്ദിക്കുന്നുണ്ട് ഈ വേദി.

Read also: സഹോദരിയുടെ കല്യാണത്തിന് മരിച്ചുപോയ അച്ഛന്റെ മെഴുക് പ്രതിമയൊരുക്കി മകൻ; സ്‌നേഹനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷ്യംവഹിച്ച് വിവാഹവേദി

മുതിർന്നവർ പോലും പാടാൻ ഭയപ്പെടുന്ന പല ഗാനങ്ങളെയും നിസ്സാരമായി പാടാറുണ്ട് ഈ കുരുന്ന്. നേരത്തെ ‘ഇന്ദുകലാമൗലി തൃക്കൈയ്യിലോമനിക്കും’ എന്ന ഗാനം മേഘ്‌നക്കുട്ടി ഈണത്തിൽ പാടിയത് ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ പ്രകടനമായിരുന്നു. പലപ്പോഴും ആർക്കും ചിന്തിക്കാൻ പോലും കഴിയാത്ത അക്ഷര സ്ഫുടതയിലും സർഗ്ഗ വൈഭവത്തിലുമാണ് ഈ കുഞ്ഞുമോളുടെ ആലാപനം.

Story highlights: Meghna’s funny talks goes viral