കേറി വാടാ… ശിവാ; വൈറലായി മത്സരത്തിനിടെ വീണ അനിയനെ പ്രോത്സാഹിപ്പിക്കുന്ന സഹോദരൻ

June 27, 2022

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ ഇടങ്ങളിൽ ചിരിയും കൗതുകവും നിറയ്ക്കുകയാണ് ഒരു ചേട്ടന്റെയും അനിയന്റെയും വിഡിയോ. റോളർ സ്‌കേറ്റിങ് മത്സരത്തിനിടെ ശിവ എന്ന കുട്ടി അപ്രതീക്ഷിതമായി വീഴുമ്പോൾ, പുറത്ത് നിന്നുകൊണ്ട് അനിയന് പ്രോത്സാഹനം നൽകുന്ന ചേട്ടന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറെ കൗതുകത്തോടെ ഏറ്റെടുക്കുന്നത്. അനിയനെ നോക്കി ശിവാ, കേറി വാടാ, എന്ന് അലറിവിളിച്ചുകൊണ്ട് പ്രോത്സാഹിപ്പിക്കുകയാണ് പുറത്ത് നിൽക്കുന്ന ചേട്ടൻ.

തൊടുപുഴയിൽ നടന്ന ഓൾ കേരള സിൽവർ സ്റ്റാർ റോളർ സ്‌കേറ്റിങ് മത്സരത്തിനിടെയാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്. അതേസമയം ചേട്ടന്റെ ഈ പ്രോത്സാഹനം കേട്ട് നിന്നവരിൽ ചിരി പടർത്തിയെങ്കിലും അനിയന് ഇത് തികച്ചും വലിയൊരു കാര്യമായിരുന്നു. ചേട്ടന്റെ പ്രോത്സാഹനത്തിൽ കൈവിട്ട് പോയെന്ന് കരുതിയ ഒന്നാം സ്ഥാനം ആ കുഞ്ഞനിയൻ കരസ്ഥമാക്കുകയായിരുന്നു.

വീണ് പോയിടത്ത് നിന്ന് എഴുന്നേറ്റ് വിജയത്തിലേക്ക് കയറിയ ഈ കുഞ്ഞുമോന് നിറഞ്ഞ അഭിനന്ദനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഈ ചേട്ടനും അനിയനും വലിയ പ്രചോദനമാണ് നൽകുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആത്മവിശ്വാസവും പരിശ്രമവുമാണ് ഈ കുരുന്നുകളുടെ വിജയത്തിന് പിന്നിൽ, അതുകൊണ്ടുതന്നെ മികച്ച അഭിനന്ദനങ്ങളാണ് ഇവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതും. ഒപ്പം ഇവരുടെ പരസ്പര സ്നേഹത്തെക്കുറിച്ച് പറയുന്നവരും ഒരുപാടുണ്ട്.

Read also: സിനിമ തിരക്കുകൾക്കിടയും കുടുംബത്തിനൊപ്പം സമയം ചിലവിട്ട് സൂര്യ, ശ്രദ്ധനേടി അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ

ദിവസവും രസകരവും കൗതുകം നിറഞ്ഞതുമായ ഒട്ടനവധി ചിത്രങ്ങളും വിഡിയോകളും ഇത്തരത്തിൽ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരാറുണ്ട്. കുരുന്നുകളുടെ വിഡിയോകൾക്കാണ് കാഴ്ചക്കാർ ഏറെയും. എന്നാൽ സോഷ്യൽ ഇടങ്ങൾ കൂടുതൽ ജനകീയമായതോടെ ഈ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

Story highlights: Brother encourages fallen contestants video goes viral