230 കിലോയിൽ നിന്ന് 65ലേക്ക്- അദ്‌നാൻ സാമിയുടെ അമ്പരപ്പിക്കുന്ന മേക്കോവർ

June 26, 2022

പ്രശസ്ത ഗായകനായ അദ്‌നാൻ സാമി സംഗീതസംവിധായകൻ, ഗായകൻ എന്നീ നിലകളിൽ വലിയ വിജയങ്ങൾ കൊയ്ത വ്യക്തിയാണ്. എന്നാൽ എപ്പോഴും അദ്ദേഹത്തിന്റെ അമിതഭാരം സംഗീതപ്രേമികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ച് ബോളിവുഡിന്റെ ഗ്ലാമർ ലോകത്ത് അദ്‌നാൻ സാമി ഒറ്റപ്പെടുന്ന അവസ്ഥയിലായിരുന്നു. അതുകൊണ്ടുതന്നെ ഒട്ടേറെ ഹിറ്റുകൾ നൽകിക്കൊണ്ടിരുന്ന അദ്നാൻ, 2005-ൽ പെട്ടെന്ന് സ്‌ക്രീനിൽ നിന്ന് അപ്രത്യക്ഷനായി. പിന്നീട് അദ്‌നാൻ സാമി ആളുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് വലിയ മേക്കോവറിലാണ്.

230 കിലോ ഭാരത്തിൽ നിന്നും അദ്ദേഹം 65 കിലോയിലേക്ക് എത്തി. ഈ രൂപമാറ്റം അമ്പരപ്പിക്കുന്നതാണ്. ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ അദ്‌നാൻ സാമിയുടെ ചിത്രങ്ങൾ ശ്രദ്ധനേടിയതോടെയാണ് അദ്ദേഹത്തിന്റെ ശാരീരിക പരിവർത്തനം വീണ്ടും ചർച്ചയായത്.


2005-ൽ ലിംഫെഡീമയ്ക്ക് അദ്‌നാൻ ശസ്ത്രക്രിയ നടത്തി. 3 മാസം ബെഡ് റെസ്റ്റിൽ അദ്ദേഹത്തിന് കഴിയേണ്ടി വന്നു. പൊണ്ണത്തടി കാരണം, പേശിക്ക് താഴെയുള്ള കൊഴുപ്പ് അദ്ദേഹത്തിന് ശ്വാസം മുട്ടൽ സമ്മാനിച്ചതോടെയാണ് ശസ്ത്രക്രിയയ്ക്ക് വിദേയനാകേണ്ടി വന്നത്. ശരീരഭാരം കുറച്ചില്ലെങ്കിൽ 6 മാസം കൂടി മാത്രമേ ജീവിക്കൂ എന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതോടെ ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി.

കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മികച്ച പിന്തുണയോടെ ഹൂസ്റ്റണിലെ ഒരു വിദഗ്ധന്റെ മാർഗനിർദേശപ്രകാരം അദ്ദേഹം ശരീരഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിച്ചു. തന്റെ മനക്കരുത്തും നിശ്ചയദാർഢ്യവും കൊണ്ട് വെറും 16 മാസത്തിനുള്ളിൽ 150 കിലോയോളം ഭാരം കുറയ്ക്കാൻ അദ്നാൻ സാമിക്ക് കഴിഞ്ഞു.

അരി, റൊട്ടി, അനാരോഗ്യകരമായ ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കി കുറഞ്ഞ കലോറി ഡയറ്റ് ചാർട്ട് ആണ് അദ്‌നാൻ സാമി പിന്തുടർന്നത്. സലാഡുകൾ, മത്സ്യം, വേവിച്ച പരിപ്പ് എന്നിവ മാത്രം കഴിക്കാൻ ഡോക്ടർ ഉപദേശിച്ചു.

Read Also: ഒരിക്കലും നടക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും വീൽ ചെയറിലായ പ്രണവിനോട് പ്രണയം തോന്നിയ ഷഹാന; സിനിമാക്കഥയെ വെല്ലുന്ന ജീവിതാനുഭവങ്ങളുമായി ഒരു പെൺകുട്ടി…

എന്തായാലും വൻതോതിൽ ശരീരഭാരം കുറച്ചതിന് പിന്നാലെയാണ് അദ്‌നാൻ സമിയുടെ ചിത്രങ്ങൾ ഏവരുടെയും ശ്രദ്ധ നേടിയത്.അദ്‌നാൻ സാമി ഇപ്പോൾ ഭാര്യ റോയയ്ക്കും മകൾ മദീനയ്ക്കുമൊപ്പം മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ്. അവിടെനിന്നുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്.

Story highlights- Adnan Sami’s Weight Loss Transformation