ആകാംക്ഷയോടെയുള്ള നോട്ടം, പിന്നാലെ സന്തോഷ ചിരിയും; ഒരുവർഷത്തെ കാത്തിരിപ്പിനൊടുവിൽ അമ്മയെ കണ്ട കുരുന്ന്- വിഡിയോ
അമ്മയാവുക എന്നത് തന്നെ ഒരു വെല്ലുവിളിയാണ്. മക്കളെ രൂപാന്തരപ്പെടുത്തിയെടുക്കുന്നതിൽ അമ്മമാരുടെ സ്വാധീനം ചെറുതല്ല. ഒപ്പമുള്ളപ്പോൾ പോലും ഒരുദിവസം പോലും കാണാതിരിക്കാൻ പറ്റാത്ത അമ്മമാരുണ്ട്. അപ്പോൾ പ്രവാസിയായ അമ്മയുടെ അവസ്ഥയെക്കുറിച്ച് പറയേണ്ടതില്ല. വിദേശത്ത് താമസിക്കുന്നത് കൂടുതൽ പ്രതിരോധശേഷിയുള്ള രക്ഷിതാവാക്കി മാറ്റും. പ്രവാസി ജീവിതം ഒരാളെ കരുത്തുറ്റ അമ്മയാകാൻ സഹായിക്കും. എങ്കിൽ പോലും മക്കളെ പിരിഞ്ഞിരിക്കുക എന്നത് ഒരു വേദനയാണ്. അതെ വേദന മക്കൾക്കുമുണ്ടാകും.
ഇപ്പോഴിതാ, ഒരുവർഷത്തെ വിദേശ ജീവിതത്തിന് ശേഷം മകളെ കാണുന്ന ഒരമ്മയുടെ വിഡിയോയാണ് ശ്രദ്ധനേടുന്നത്. അമ്മയേക്കാൾ ആവേശവും ആകാംക്ഷയും ആ കുഞ്ഞു മകൾക്ക് ആയിരുന്നു. എയർപോർട്ടിൽ ഓരോരുത്തരെയും ശ്രദ്ധയോടെ നോക്കി കണ്ണിൽ ആവേശവുമായി നിൽക്കുകയാണ് കുട്ടി. ഒടുവിൽ അമ്മയോടി എത്തി കുട്ടിയെ വാരിപുണരുന്നു. ഉള്ളിൽ സങ്കടവും സന്തോഷവും നിറയ്ക്കുന്ന കാഴ്ചയാണിത്.
Read Also: അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല- നടൻ വി പി ഖാലിദിന്റെ ഓർമ്മയിൽ സിനിമാലോകം
അതേസമയം, അടുത്തിടെ അമ്മയെ പിരിഞ്ഞിരിക്കാൻ വയ്യാത്ത ഒരു കുഞ്ഞിന്റെ വിഡിയോ ശ്രദ്ധനേടിയിരുന്നു. സ്കൂളിൽ പോകാൻ മടിയുള്ള ഒരു കുറുമ്പിയുടെ കള്ളക്കരച്ചിലും സംസാരവുമാണ് ശ്രദ്ധേയമാകുന്നത്. ‘എനിക്ക് പഠിക്കാൻ ഇഷ്ടമില്ലെന്നും പോയാൽ എനിക്ക് അമ്മേ കാണാൻ ഒക്കത്തില്ലേ..’ എന്നുമൊക്കെ പറഞ്ഞ് കരയുകയാണ് കുഞ്ഞ്. പഠിച്ച് വലിയ ആളാകണ്ടേ എന്നൊക്കെ ‘അമ്മ ചോദിക്കുമ്പോൾ ഞാൻ മര്യാദക്ക് ഇവിടെ ഇരുന്നോളാം എന്നാണ് കുഞ്ഞ് കരഞ്ഞുകൊണ്ട് പറയുകയാണ്. വളരെ ഹൃദ്യമാണ് ഈ കാഴ്ച.
Story highlights- After waiting for a year daughter sees her mother