എം ജി ശ്രീകുമാറിനെ വിസ്മയിപ്പിച്ച പ്രകടനവുമായി അക്ഷിത്; വേദിയിലെത്തിച്ചത് മോഹൻലാൽ ആടിത്തിമിർത്ത സൂപ്പർഹിറ്റ് ഗാനം
പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് അക്ഷിത്. ആലാപനത്തിനൊപ്പം അക്ഷിത് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കൊച്ചു ഗായകന്റെ പാട്ടുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്.
ഇപ്പോൾ ഒരു അടിപൊളി മലയാളം ഗാനവുമായി വന്ന് പാട്ടുവേദിയെ ആഘോഷത്തിലാക്കിയിരിക്കുകയാണ് അക്ഷിത്. മലയാളത്തിന്റെ അതുല്യ നടൻ മോഹൻലാൽ വെള്ളിത്തിരയിൽ ആടിത്തിമിർത്ത ഒരു ഗാനമാണ് അക്ഷിത് വേദിയിൽ ആലപിച്ചത്.
വിസ്മയിപ്പിക്കുന്ന അഭിനയമികവിനൊപ്പം ഹരം പിടിപ്പിക്കുന്ന നൃത്തച്ചുവടുകളും മോഹൻലാലിനെ പ്രേക്ഷകരുടെ ഇഷ്ടനടനാക്കി മാറ്റിയതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹം ചുവടു വെച്ച പല ഗാനങ്ങളും മലയാളത്തിൽ വലിയ ജനപ്രീതി നേടിയ ഹിറ്റ് ഗാനങ്ങളാണ്. അത്തരത്തിൽ പ്രേക്ഷകരുടെ ഇഷ്ടഗാനങ്ങളിലൊന്നായി മാറിയ ഗാനമാണ് “ആഹാ മനോരഞ്ജിനി..”
1993 ൽ റിലീസ് ചെയ്ത ‘ബട്ടർഫ്ളൈസ്’ എന്ന ചിത്രത്തിലെ ഗാനമാണിത്. രവീന്ദ്രൻ മാഷ് സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കെ.ജയകുമാറാണ്. പാട്ടുവേദിയിലെ വിധികർത്താവ് കൂടിയായ ഗായകൻ എം ജി ശ്രീകുമാറാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം ആലപിച്ചാണ് കൊച്ചു ഗായകൻ അക്ഷിത് സിനിമയിൽ ഈ ഗാനം ആലപിച്ച യഥാർത്ഥ ഗായകനെ വിസ്മയിപ്പിച്ചത്. വലിയ കൈയടിയും പ്രശംസയുമാണ് അക്ഷിതിന് വിധികർത്താക്കൾ നൽകിയത്.
മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.
Story Highlights: Akshith impresses m g sreekumar with an awesome performance