“അമ്മേ ഗംഗേ, മന്ദാകിനി..”; മറ്റൊരു യേശുദാസ് ഗാനവുമായി വന്ന് വേദിയുടെ കൈയടി ഏറ്റുവാങ്ങി കുഞ്ഞു പാട്ടുകാരൻ അക്ഷിത്
പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് അക്ഷിത്. ആലാപനത്തിനൊപ്പം അക്ഷിത് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കൊച്ചു ഗായകന്റെ പാട്ടുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്.
ഇപ്പോൾ 1992 ൽ പുറത്തിറങ്ങിയ ‘ഉത്സവമേളം’ എന്ന ചിത്രത്തിലെ ഒരു ഗാനവുമായി എത്തി വേദിയുടെ കൈയടി ഏറ്റുവാങ്ങിയിരിക്കുകയാണ് അക്ഷിത്. “അമ്മേ ഗംഗേ, മന്ദാകിനി..” എന്ന് തുടങ്ങുന്ന ഗാനമാണ് അക്ഷിത് വേദിയിൽ ആലപിച്ചത്. മലയാളികളുടെ പ്രിയ കവി ഒഎൻവി കുറുപ്പ് വരികളെഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് മോഹൻ സിത്താരയാണ്.
യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, നരേന്ദ്ര പ്രസാദ് തുടങ്ങിയ താരങ്ങളാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. സുരേഷ് ഉണ്ണിത്താനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആസ്വാദനത്തിന്റെ പുതുതലങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.
Read More: കെ എസ് ചിത്രയുടെ വാത്സല്യം തുളുമ്പുന്ന താരാട്ടുപാട്ടുമായി അസ്ന; കണ്ണ് നിറഞ്ഞ് സംഗീത വേദി…
അദ്ഭുതപ്പെടുത്തുന്ന ആലാപന മികവാണ് ടോപ് സിംഗറിലെ കുരുന്നു ഗായകർ കാഴ്ചവെയ്ക്കാറുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്ചയാണ്.
Story Highlights: Akshith sings another yesudas song