കെ എസ് ചിത്രയുടെ വാത്സല്യം തുളുമ്പുന്ന താരാട്ടുപാട്ടുമായി അസ്‌ന; കണ്ണ് നിറഞ്ഞ് സംഗീത വേദി…

June 18, 2022

പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ച് പാട്ടുകാർക്ക് ആരാധകരേറെയാണ്. അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ അങ്ങനെ അനുഗ്രഹിക്കപ്പെട്ട മറ്റൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷിയായത്.

ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്ട ഗായികയാണ് അസ്‌ന. മനോഹരമായ ആലാപനവുമായി വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കീഴടക്കാറുള്ള കൊച്ചു ഗായികയാണ് ഇപ്പോൾ അതിമനോഹരമായ ഒരു ഗാനവുമായി എത്തി വേദിയിൽ മറ്റൊരു അവിസ്മരണീയ നിമിഷം സൃഷ്ടിച്ചിരിക്കുന്നത്.

മലയാളത്തിലെ ഹിറ്റ് ചിത്രമായ ‘മാന്നാർ മത്തായി സ്‌പീക്കിങ്’ എന്ന ചിത്രത്തിലെ പ്രേക്ഷകരെ ഏറെ നൊമ്പരപ്പെടുത്തിയ ഒരു ഗാനമാണ് “ആറ്റിറമ്പിൽ ആൽമരത്തിൽ..” എന്ന് തുടങ്ങുന്ന ഗാനം. കെ എസ് ചിത്രയാണ് അതിമനോഹരമായി ചിത്രത്തിൽ ഈ ഗാനം ആലപിച്ചത്. എസ് പി വെങ്കിടേഷ് സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. ഇപ്പോൾ ഈ ഗാനം ആലപിച്ച് പാട്ട് വേദിയുടെ മനസ്സ് നിറച്ചിരിക്കുകയാണ് പ്രിയ ഗായിക അസ്‌ന.

Read More: പ്രിയ ഗായിക ജാനകിയമ്മയുടെ സ്വപ്‌നങ്ങളുടെ പാട്ടുമായി സംഗീത വേദിയുടെ മനസ്സ് കീഴടക്കി അമൃതവർഷിണി

എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.

Story Highlights: Asna sings a beautiful song