പ്രിയ ഗായിക ജാനകിയമ്മയുടെ സ്വപ്‌നങ്ങളുടെ പാട്ടുമായി സംഗീത വേദിയുടെ മനസ്സ് കീഴടക്കി അമൃതവർഷിണി

June 16, 2022

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ച് പാട്ടുകാർക്ക് ആരാധകരേറെയാണ്. അവിശ്വസനീയമായ രീതിയിലാണ് പാട്ട് വേദിയിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്.

ഇപ്പോൾ അങ്ങനെ അനുഗ്രഹിക്കപ്പെട്ട മറ്റൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷിയായത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്ട ഗായികയാണ് അമൃതവർഷിണി. മനോഹരമായ ആലാപനവുമായി വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കീഴടക്കാറുള്ള കൊച്ചു ഗായികയാണ് ഇപ്പോൾ അതിമനോഹരമായ ഒരു ഗാനവുമായി എത്തി വേദിയിൽ മറ്റൊരു അവിസ്മരണീയ നിമിഷം സൃഷ്ടിച്ചിരിക്കുന്നത്.

‘തറവാട്ടമ്മ’ എന്ന ചിത്രത്തിലെ മലയാളികളുടെ എക്കാലത്തെയും ഇഷ്ടഗാനങ്ങളിലൊന്നാണ് “ഒരു കൊച്ചു സ്വപ്‌നത്തിൻ ചിറകുമായി…” എന്ന് തുടങ്ങുന്ന ഗാനം. എം എസ് ബാബുരാജ് മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പി ഭാസ്‌ക്കരൻ മാഷാണ്. മലയാളി പ്രേക്ഷകരുടെ പ്രിയ ഗായിക ജാനകിയമ്മയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.

Read More: അസാധ്യമായ ആലാപന മികവുമായി ശ്രീഹരി, കൂടെ പാടി ജഡ്‌ജസ്; പാട്ടുവേദിയിൽ അരങ്ങേറിയ അവിസ്‌മരണീയ മുഹൂർത്തം

പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.

Story Highlights: Amrithavarshini sings a beautiful janakiyamma song