‘ഇപ്പോഴും ഈ ഗ്രഹത്തോട് ഇങ്ങനെ ചെയ്യുന്നവർ..’- പരിസര മലിനീകരണത്തിൽ രോഷാകുലയായി അനുപമ പരമേശ്വരൻ

June 17, 2022

സമൂഹമാധ്യമങ്ങൾ പലപ്പോഴും പടവാളാകാറുണ്ട്. പലതിനോടും പൊരുതാൻ ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും സാധിക്കുന്ന ഒരിടമായി കഴിഞ്ഞു. ഇപ്പോഴിതാ, നടി അനുപമ പരമേശ്വരൻ പരിസര മലിനീകരണത്തിനെതിരെ പ്രതിഷേധമറിയിച്ചിരിക്കുകയാണ്. തന്റെ പ്രഭാതകാഴ്ചകളിൽ ഒന്നാണ് നടി പങ്കുവെച്ചിരിക്കുന്നത്.

മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നതും കൂമ്പാരമായി കിടക്കുന്നതും കാണാം. അതുപോലെതന്നെ കന്നുകാലികൾ അവയ്ക്കിടയിലൂടെ നടക്കുന്നതും കാണാം. എന്റെ “സുപ്രഭാതം” ഇങ്ങനെയിരിക്കും..ഇപ്പോഴും ഈ ഗ്രഹത്തോട് ഇത് ചെയ്യുന്ന എല്ലാ ആളുകളോടും, പുച്ഛംമാത്രം ..’- അനുപമ കുറിക്കുന്നു. മാലിന്യം വലിച്ചെറിയുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമെന്നതുപോലെയാണ് പലരും പെരുമാറുന്നത്. അതിനെയാണ് അനുപമ ചോദ്യം ചെയ്യുന്നത്.

അതേസമയം, സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് നടി അനുപമ പരമേശ്വരൻ. ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമാ വിശേഷങ്ങളുമെല്ലാം അനുപമ പതിവായി പങ്കുവയ്ക്കാറുണ്ട്. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരൻ. ആദ്യ ചിത്രത്തിന് ശേഷം മറ്റുഭാഷകളിലാണ് അനുപമ സജീവമായത്. ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് മടങ്ങിയെത്തിയത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയാണ്.

അതേസമയം,  തെലുങ്കിൽ ’18 പേജസ്’ എന്ന സിനിമയിലാണ് അനുപമ അടുത്തതായി വേഷമിടുന്നത്. അല്ലു അരവിന്ദ് ഒരുക്കുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥിന്റെ നായികയായാണ് അനുപമ എത്തുന്നത്.

Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

അതോടൊപ്പം തമിഴിൽ അഥർവയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന പ്രണയ ചിത്രമാണ് ‘തള്ളി പോകതെയ്’. തെലുങ്ക് ചിത്രമായ ‘നിനു കോരി’ എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘തള്ളി പോകതെയ്’. സമൂഹത്തിന്റെ വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രം പങ്കുവയ്ക്കുന്നത്. 

Story highlights- anupama parameswaran about Environmental hygiene

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!