പാട്ടുപാവാട ചേലിൽ അനുശ്രീ; ഹൃദ്യമായ വിഡിയോ

June 29, 2022

മലയാളികളുടെ പ്രിയതരമാണ് അനുശ്രീ. പത്തനംതിട്ടയിലെ ഒരു കുഞ്ഞുഗ്രാമത്തിൽ നിന്നും മലയാള സിനിമയുടെ നെറുകയിൽ എത്തിയ അനുശ്രീ നായിക എന്ന നിലയിൽ മാത്രമല്ല ശോഭിക്കുന്നത്. ഏതുതരത്തിലുള്ള വേഷങ്ങളും തന്റെ കയ്യിൽ ഭദ്രമാണ് എന്ന് അനുശ്രീ തെളിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ് നടി. ഇപ്പോഴിതാ, ഹൃദ്യമായൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് അനുശ്രീ.

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുമുള്ള വിഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. പാട്ടുപാവാട ചേലിലുള്ള അനുശ്രീയുടെ വിഡിയോ ആരാധകർ ഏറ്റെടുത്തു. അതേസമയം, ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായാണ് അനുശ്രീ അഭിനയലോകത്തേക്ക് ചുവടുവെച്ചത്. റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലേക്ക് എത്തിയ നടി ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി സജീവമായിരിക്കുകയാണ്.

എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളുമാണ് അനുശ്രീ സിനിമകളിൽ കാഴ്ചവെച്ചിട്ടുള്ളത്. വെള്ളിത്തിരയിലെ തിരക്കുകളിൽ നിന്നും മാറി ലോക്ക് ഡൗൺ കാലത്ത് നാട്ടിലെ സന്തോഷങ്ങളിലേക്ക് അനുശ്രീ ചേക്കേറിയിരുന്നു. നാട്ടിലെ സ്ഥലങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകർക്കായി നടി പങ്കുവെച്ചിരുന്നു.

Read Also: വാക്കുകൾക്കും അതീതമാണ് ഈ സ്നേഹം; കാഴ്ചക്കാരുടെ ഹൃദയം കവർന്ന് മുത്തശ്ശിയും പേരക്കുട്ടിയും, വിഡിയോ

റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ട്വൽത്ത് മാൻ എന്ന ചിത്രത്തിലാണ് അനുശ്രീ ഏറ്റവുമൊടുവിൽ വേഷമിട്ടത്.

Story highlights- anusree’s guruvayoor special video