അത്ഭുതത്തോടെയല്ലാതെ കേട്ടിരിക്കാനാവില്ല; ആലാപന മാധുര്യത്തിൽ അമ്പരപ്പിച്ച് ദേവനകുട്ടി, വാനോളം പുകഴ്ത്തി ജഡ്ജസ്- ഇത് നൂറിൽ നൂറ് മാർക്കും നേടിയ പെർഫോമൻസ്

June 5, 2022

വീണേ വീണേ വീണക്കുഞ്ഞേ
എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ….’ആലോലം’ എന്ന ചിത്രത്തിലെ ഈ മനോഹരഗാനം ഒരിക്കലെങ്കിലും കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. അത്രമേൽ സുന്ദരമാണ് എസ് ജാനകിയമ്മയുടെ ശബ്ദത്തിലൂടെ പാട്ട് പ്രേമികൾ കേട്ടാസ്വദിച്ച ഈ താരാട്ട് പാട്ട്. കാവാലം നാണയപ്പണിക്കരുടെ വരികൾക്ക് ഇളയരാജ സംഗീതം നൽകിയ ഗാനം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ വീണ്ടും ആലപിക്കുകയാണ് വേദിയിലെ കുഞ്ഞുഗായിക ദേവനശ്രീയ. അതിഗംഭീരമായി ഈ പാട്ട് പാടുന്ന കുഞ്ഞിന്റെ ആലാപനം അത്ഭുതത്തോടെയല്ലാതെ കേട്ടിരിക്കാനാവില്ല ഒരു സംഗീതപ്രേമിക്കും. അത്രമേൽ ഹൃദ്യമാണ് ഈ കുരുന്നിന്റെ ആലാപനം.

പാട്ട് വേദിയിൽ ഈ ഗാനം ആലപിച്ച് നൂറിൽ നൂറ് മാർക്കും നേടി ഈ കുഞ്ഞുഗായിക. പാട്ടിന് ശേഷം ജഡ്ജസും വേദിയും നിറഞ്ഞ കൈയടികളോടെയാണ് ഈ കുഞ്ഞുമോളെ വേദിയിലേക്ക് സ്വീകരിക്കുന്നതും.

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ ഏറെ ആരാധകരുള്ള ഒരു കുഞ്ഞുമോളാണ് ദേവനശ്രീയ. പാട്ട് വേദിയിലെ ഈ കുഞ്ഞുമോളെ ഏറെ സ്നേഹത്തോടെ ഇഞ്ചിക്കുഞ്ചി എന്നാണ് ജഡ്ജസ് വിളിക്കുന്നത്. ഓരോ തവണ പാട്ട് പാടാൻ എത്തുമ്പോഴും ലാളിത്യം നിറഞ്ഞ പെരുമാറ്റം കൊണ്ടും നിഷ്കളങ്കമായ സംസാരം കൊണ്ടും വേദിയെ അമ്പരപ്പിക്കാറുണ്ട് ഈ കുഞ്ഞുമോൾ.

Read also: അത്രയേ ഞാൻ ചെയ്തുള്ളുവെന്ന് വൈഗക്കുട്ടി, വയലൻസ് ഇഷ്ടമല്ലെന്ന് മീനൂട്ടിയും- ഹിറ്റ് ഡയലോഗുകൾക്കൊപ്പം പൊട്ടിച്ചിരിയുമായി പാട്ട് വേദി

കുഞ്ഞുപാട്ടുകാരുടെ ഗാനങ്ങൾ ആസ്വദിക്കുകയും അവർക്കൊപ്പം രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കാനുമായി എത്തുന്നത് വേദിയിലെ വിധികർത്താക്കളായ എം ജയചന്ദ്രനും എംജി ശ്രീകുമാറും ഗായിക ബിന്നി കൃഷ്ണകുമാറുമാണ്. കുരുന്നുകളുടെ പാട്ടിലെ പോരായ്മകൾ തിരുത്തി നൽകിയും കുഞ്ഞുങ്ങൾക്കൊപ്പം രസകരമായ നിമിഷങ്ങൾ സമ്മാനിച്ചും അവർക്കായി കൊച്ചുകൊച്ചു സർപ്രൈസുകൾ ഒരുക്കിയും വേദിയെ കൂടുതൽ ഗംഭീരമാക്കാറുണ്ട് ഇവർ. ചിലപ്പോഴൊക്കെ സിനിമ മേഖലയിലെ പ്രമുഖരും സംഗീത പ്രമുഖരുമൊക്കെ കുരുന്നുപാട്ടുകാരെ കാണാനും അവർക്കൊപ്പം സമയം ചിലവിടാനുമായി ഈ വേദിയിൽ എത്താറുണ്ട്. ഇത് വേദിയെ കൂടുതൽ അനുഗ്രഹീതമാക്കും.

Story highlights: Devanasriya heart-melting performance