ഹിറ്റ് ജോഡി വീണ്ടുമെത്തുന്നു- ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്ന ‘നദികളിൽ സുന്ദരി യമുന’

June 24, 2022

മലയാള സിനിമയിലെ ചിരി കൂട്ടുകെട്ടാണ് ധ്യാൻ ശ്രീനിവാസനും അജു വർഗീസും. ഇപ്പോഴിതാ,വീണ്ടും സിനിമയ്ക്കായി ഒന്നിക്കുകയാണ് ഇരുവരും. നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും ചേർന്നാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ തന്റെ ഫെയ്‌സ്ബുക്ക് ഹാൻഡിലിലൂടെ പുറത്തുവിട്ടു. ‘വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും ചേർന്ന് സംവിധാനം ചെയ്ത് വിലാസ് കുമാറും സിമി മുരളിയും ചേർന്ന് നിർമ്മിച്ച ധ്യാൻ ശ്രീനിവാസനും അജു വർഗീസും അഭിനയിച്ച “നദികളിൽ സുന്ദരി യമുന”യുടെ ടൈറ്റിൽ പോസ്റ്റർ അനാച്ഛാദനം ചെയ്യുന്നു. ടീമിന് എന്റെ ആശംസകൾ!”- മോഹൻലാൽ കുറിക്കുന്നു.

read Also: ‘അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു, എവിടെയോ ഇരുന്ന് അദ്ദേഹം അഭിമാനിക്കുന്നുണ്ടാവും’; നൊമ്പരമായി രൺബീർ കപൂറിന്റെ വാക്കുകൾ

ടെക്നിക്കൽ വിഭാഗത്തിൽ ഫൈസൽ അലിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത വിഭാഗം അരുൺ മുരളീധരനും കലാവിഭാഗം അജൽ മങ്ങാട്ടും നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂരും മേക്കപ്പ് വിഭാഗം ജയൻ പൂങ്കുളവുമാണ് നിർവഹിച്ചിരിക്കുന്നത്. വിജേഷ് വിശ്വമാണ് പ്രോജക്ട് ഡിസൈനർ.

ധ്യാൻ ശ്രീനിവാസനും അജു വർഗീസും ‘ലവ് ആക്ഷൻ ഡ്രാമ’, ‘പ്രകാശൻ പറക്കട്ടെ’ തുടങ്ങി നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കുഞ്ഞിരാമായണം ആണ് ഇരുവരും ഒന്നിച്ച് ഏറ്റവുമധികം ഹിറ്റായ ചിത്രം.

Story highlights- Dhyan Sreenivasan and Aju Varghese in nadikalil sundari yamuna