ഭൂകമ്പത്തിൽ ഉടമയും കുടുംബവും മരണമടഞ്ഞത് അറിയാതെ തകർന്നുകിടക്കുന്ന വീട്ടിലേക്ക് നിത്യവും വരുന്ന നായക്കുട്ടി- ഉള്ളുതൊട്ടൊരു ചിത്രം
കഴിഞ്ഞയാഴ്ച അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ ആഘാതത്തിലാണ് ലോകം. ഒട്ടേറെ നാശനഷ്ടങ്ങൾ രാജ്യത്തിനുണ്ടായി. ഒട്ടേറെ മരണങ്ങളും സംഭവിച്ചു. ഇപ്പോഴിതാ, ഭൂകമ്പത്തിൽ മരണപ്പെട്ട കുടുംബാംഗങ്ങളെ തിരയുന്ന നായയുടെ ഹൃദയഭേദകമായ ഫോട്ടോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. തകർന്നു കിടക്കുന്ന വീട്ടിലേക്കാണ് നായ തിരികെ എത്തിയിരിക്കുന്നത്.
‘ഈ നായ ഉൾപ്പെട്ട വീട്ടിലെ എല്ലാ ആളുകളും ഭൂകമ്പത്തിൽ കൊല്ലപ്പെട്ടു. ഭക്ഷണം നൽകാനും പരിപാലിക്കാനും അയൽക്കാർ ആണ് ഉള്ളത്. തകർന്ന വീട്ടിലേക്ക് അവൻ വീണ്ടും വന്ന് വിലപിക്കുന്നു. പക്തികയിലെ ഗയാനിലെ ഒച്ച്കി ഗ്രാമം’ – ഫോട്ടോ ട്വീറ്റ് ചെയ്തുകൊണ്ട് ചിത്രം പങ്കുവെച്ച ആൾ കുറിക്കുന്നു. എല്ലാവരുടെയും ഹൃദയംതൊടുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
വൈകാരികമായ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവയാണ് വളർത്തുമൃഗങ്ങൾ. പ്രത്യേകിച്ച് നായകൾ. വീട്ടിൽ ഒരു വളർത്തുനായ ഉണ്ടെങ്കിൽ അവയുടെ സ്നേഹവും നന്ദിയും നേരിട്ടറിഞ്ഞവരാകും അധികവും. ഒരു നേരത്തെ ആഹാരം മാത്രം മതി അവ ജീവിതകാലം മുഴുവൻ നിങ്ങളോട് നന്ദിയും കടപ്പാടും പ്രകടിപ്പിക്കുന്നതിന്. അതുകൊണ്ട് തന്നെ നായകളുടെ വൈകാരികമായ കഥകൾ സമൂഹമാധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്.
Every person in the house this dog belongs to was killed in the earthquake. Neighbours said they took him with them to feed/take care of. He keeps coming back to the destroyed house and wails.
— Samira SR (@SSamiraSR) June 26, 2022
Ochki village in Gayan, Paktika.#AfghanistanEarthquake #Afghanistan pic.twitter.com/A7oCoGIn2V
ഉടമയുമായി ആത്മബന്ധം പുലർത്തിയിരുന്ന ഒരു നായയുടെ കഥയും ഒരു വൈകാരികമായ കൂടികാഴ്ചയും അടുത്തിടെ ശ്രദ്ധനേടിയിരുന്നു. 5 വർഷത്തിന് ശേഷം ഒരു നായ അതിന്റെ ഉടമയെ കണ്ടുമുട്ടുന്ന വൈകാരികമായ കാഴ്ചയാണുള്ളത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വളർത്തുനായ ഉടമയിൽ നിന്നും മോഷ്ടിക്കപ്പെട്ടതാണ്. വീണ്ടും നായയെ കാണുമെന്നോ തിരികെ കിട്ടുമെന്നോ ഉള്ള എല്ലാ പ്രതീക്ഷകളും വീട്ടുകാർക്കും നഷ്ടപ്പെട്ടു. എന്നാൽ നീണ്ട അഞ്ചുവർഷത്തെ തിരയലിനൊടുവിൽ അവർ അവനെ കണ്ടെത്തി. അഞ്ചുവർഷത്തിന് ശേഷമുള്ള വൈകാരികമായ ആ കൂടിക്കാഴ്ച കാണുന്നവരിലും കണ്ണീർ നനവ് പടർത്തി.
Story highlights- Dog searches for family lost in Afghanistan quake