ഉരുളക്കിഴങ്ങിന്റെ തൊലി ഇനി എളുപ്പത്തിൽ പൊളിക്കാം; അടുക്കളയിലേക്കൊരു ഈസി ടിപ്സ്, വിഡിയോ

June 23, 2022

മിക്ക അടുക്കളകളിലും സുലഭമായി കണ്ടുവരുന്ന ഒരു ഭക്ഷ്യവിഭവമാണ് ഉരുളക്കിഴങ്ങ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണകരമായ ഉരുളക്കിഴങ്ങ് പക്ഷെ പൊളിക്കുന്നത് പലരെയും സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇന്ന് തിരക്കേറിയ സമൂഹത്തിൽ എളുപ്പത്തിൽ അടുക്കള പണികൾ ചെയ്തു തീർക്കാനായി നിരവധി അടുക്കള ടിപ്സുകളും പലരും സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

ഉരുളക്കിഴങ്ങിന്‍റെ തൊലി എളുപ്പത്തില്‍ കളയാനൊരു മാര്‍ഗം നിര്‍ദ്ദേശിക്കുകയാണ് പ്രമുഖ ഷെഫ് പങ്കജ് ബദൗരിയ. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കജ് ബൗദരിയ ഈ വിഡിയോ വളരെ ഉപകാരപ്രദമായി എന്നാണ് പലരും കുറിയ്ക്കുന്നത്. ഒരു കുക്കറിൽ അല്പം വെള്ളം വെച്ചശേഷം അതിലേക്ക് ഉരുളക്കിഴങ്ങുകൾ ഇടുക. ഉരുളക്കിഴങ്ങ് ഇടുന്നതിന് മുൻപായി ഇവയുടെ വട്ടത്തിൽ കത്തികൊണ്ട് ഒന്ന് വരഞ്ഞുവിടണം. അതിന് ശേഷം വേവിക്കാൻ വയ്ക്കുക. പാകമായി കഴിയുമ്പോൾ, ഉരുളക്കിഴങ്ങിന്റെ ചൂടൊന്ന് മാറിയശേഷം ഈ വരഞ്ഞുവച്ച ഭാഗത്തുനിന്ന് തൊലി എളുപ്പത്തിൽ ഊരിയെടുക്കാൻ സാധിക്കും. ഉരുളക്കിഴങ്ങ് പൊട്ടിപ്പോകാതെ തന്നെ തൊലി എളുപ്പത്തിൽ മാറ്റാവുന്നതാണ്.

അതേസമയം വളരെ ആരോഗ്യകരമാണ് എന്നതിലുപരി ഉരുളക്കിഴങ്ങ് ജ്യൂസ് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നത് ഒരാളെ പല വിധത്തിൽ ആരോഗ്യകരമാക്കി വയ്ക്കുന്നു. ഉരുളക്കിഴങ്ങ് ജ്യൂസിൽ പോഷകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് ജ്യൂസിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രായം കൂടുന്നതിന്റെ പാടുകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കുന്നു.

Read also; കുഞ്ഞ് സ്കൂൾ കഴിഞ്ഞ് വരുന്നതുവരെ ബസ് സ്റ്റോപ്പിൽ, വന്നാലുടൻ ബാഗുമായി വീട്ടിലേക്ക്- നായക്കുട്ടിയുടെ കരുതലിന് മുന്നിൽ കണ്ണുനിറഞ്ഞ് സോഷ്യൽ മീഡിയ, വിഡിയോ

ഗവേഷണ പ്രകാരം, ചർമ്മത്തിന് മോയ്സ്ചറൈസേഷനുള്ള മികച്ച മാർഗമാണിത്. വരണ്ട ചർമ്മമുള്ളവർക്ക് ഒരു ആശ്വാസമാണ് ഉരുളക്കിഴങ്ങ്. വരണ്ട ചർമ്മത്തിന് ജലാംശം നൽകേണ്ടത് ആവശ്യമാണ്. അതിനാൽ ഉരുളക്കിഴങ്ങ് ജ്യൂസായി കുടിക്കുകയോ തൊലിയിൽ പുരട്ടുകയോ ചെയ്യാം. മാത്രമല്ല, വൃത്തിയുള്ള ഒരു കോട്ടൺ ബോൾ എടുത്ത് ഉരുളക്കിഴങ്ങിന്റെ നീര് പാടുകളോ കരുവാളിപ്പോ ഉള്ള ചർമ്മത്തിൽ പുരട്ടുക. ഇത് ഉണങ്ങിയശേഷം കുറച്ച് മിനിറ്റിനുശേഷം കഴുകുക. ശരീരത്തിലെ ഓക്‌സിജനേഷൻ മെച്ചപ്പെടുത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നിയാസിൻ അടങ്ങിയ വിറ്റാമിൻ ബിയുടെ മികച്ച ഉറവിടമാണ് ഉരുളക്കിഴങ്ങ് ജ്യൂസ്.

Story highlights: Easy potato peeling video goes trending