‘അപ്പൂപ്പൻ ഇനി അങ്ങോട്ട് മാറിയിരിക്ക്, ഞങ്ങൾ കുറച്ച് റസ്റ്റ് എടുക്കട്ടെ’- ഒരു രസികൻ ആശുപത്രി കാഴ്ച

June 24, 2022

കുട്ടികളും അവരുടെ മുത്തശ്ശിമുത്തച്ഛന്മാരും തമ്മിലുള്ള ബന്ധം തികച്ചും വ്യക്തവും ഹൃദ്യവുമാണ്. നിരുപാധികമായ സ്നേഹവും സന്തോഷവും ഈ അഭേദ്യമായ ബന്ധത്തിൽ ഉണ്ടായിരിക്കും. ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും സ്വത്വത്തിന്റെയും അവബോധം നേടാൻ മുത്തശ്ശൻ അല്ലെങ്കിൽ മുത്തശ്ശിമാർ കുട്ടികളെ സഹായിക്കുന്നു. പ്രധാനപ്പെട്ട കുടുംബ പാരമ്പര്യങ്ങളും ജീവിത കഥകളും അവർക്ക് കൈമാറാൻ കഴിയും.അതുകൊണ്ടുതന്നെ കുട്ടികൾ അവരുമായി വലിയ സൗഹൃദമാണ് പങ്കുവയ്ക്കുന്നത്.

ഇപ്പോഴിതാ, അങ്ങനെയൊരു ഹൃദ്യമായ കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മുത്തച്ഛനെ കാണാൻ എത്തിയിരിക്കുകയാണ് പേരക്കുട്ടികൾ. രസകരമെന്തെന്നുവെച്ചാൽ, മുത്തച്ഛൻ ആശുപത്രി കിടക്കയ്ക്ക് സമീപം കസേരയൊക്കെ ഇട്ട് ഇരിക്കുകയാണ്. കുട്ടികളാണ് കട്ടിലിൽ ആഘോഷം. ഇരുവരും കിടന്നുറങ്ങുന്നതും കളിക്കുന്നതുമൊക്കെ നോക്കി ചിരിയോടെ മുത്തച്ഛനും ഇരിക്കുന്നു. വളരെ ഹൃദ്യമാണ് ഈ കാഴ്ച.

ബന്ധങ്ങൾ തമ്മിലുള്ള ഊഷ്മളത നഷ്ടമായി വഴിയുന്ന കാലമാണിത്. പരസ്പരം കണ്ടാൽ ഒരേവീട്ടിലുള്ളവർ പോലും ചിരിക്കാത്ത അവസ്ഥയുള്ള, അയൽപക്കത്ത് ആരാണ് താമസിക്കുന്നതെന്ന് അറിയാത്ത ഒരു കാലമാണിത്. ഈ സാഹചര്യത്തിൽ ഇത്തരം കാഴ്ചകൾ വളരെയധികം കൗതുകം സൃഷ്ടിക്കും. അടുത്തിടെ ഒരു ചെറിയ പെൺകുട്ടിയും അയൽവാസിയും തമ്മിലുള്ള ഹൃദ്യമായ സ്നേഹത്തിന്റെ കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. വിയന്ന എന്ന പെൺകുട്ടിയും 95 വയസുകാരിയായ അയൽവാസിയുമാണ് ഹൃദ്യമായ സൗഹൃദം പങ്കുവയ്ക്കുന്നത്.

read Also കുളമല്ല, വഴിയാണ്; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ദേശീയപാതയുടെ ചിത്രങ്ങൾ

വിയന്ന ഡൗൺ സിൻഡ്രോം ബാധിതയാണ്. അസുഖമുണ്ടെങ്കിലും ജീവിതത്തോടുള്ള ഈ കുട്ടിയുടെ ആവേശം അടങ്ങാത്തതാണ്. ഇൻസ്റ്റാഗ്രാമിൽ വിയന്നയുടെ ദൈനംദിന ജീവിതത്തിൽ നിന്നുള്ള നിമിഷങ്ങൾ അമ്മ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അങ്ങനെ പങ്കുവെച്ച ഒരു ഹൃദയമായ വിഡിയോയാണ് ലോകം ഏറ്റെടുത്തിരിക്കുന്നത്. അതിൽ വിയന്ന, 95 വയസ്സുള്ള അയൽക്കാരിയായ തെരേസയെ അഭിവാദ്യം ചെയ്യുന്നത് കാണാം. അവർ പങ്കുവെക്കുന്ന ബന്ധം പറഞ്ഞറിയിക്കാൻ സാധിക്കില്ല. അവർ എല്ലാ ദിവസവും പരസ്പരം കണ്ടുമുട്ടുന്നു, അവരുടെ സൗഹൃദം പ്രായത്തിനപ്പുറവും വാക്കുകൾക്ക് അപ്പുറവുമാണ്.

Story highlights-funny bond with kids and grandparent